ആയൂര്‍വേദ ചികിത്സാ ആവശ്യം തട്ടിപ്പെന്ന്, ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെ കേരളത്തിലേക്ക് വിട്ടാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തും, മഅ്ദനിയുടെ ജാമ്യം നിഷേധിക്കാന്‍ ഉടക്കുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളുരു: അബ്ദുന്നാസര്‍ മഅ്ദനിയെ കേരളത്തിലേക്ക് ചികിത്സക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ബെംഗളുരു സ്ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന തനിക്ക് ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രിം കോടതിയില്‍ നേരത്തെ ഹരജി സമര്‍പ്പിച്ചു. ഇതിനോടാണ് കര്‍ണാടക സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പറിയിച്ചത്.
മഅ്ദനി രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കിയാല് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഇതിനു പുറമേ സംസ്ഥാനം വിടാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും അത് കാരണമാകുമെന്നും കര്‍ണാടക ശക്തമായ വാദങ്ങളാണ് ഉന്നയിക്കുന്നത്. കേരളത്തില്‍ ആയുര്‍വേദ ചികിത്സ നടത്തണമെന്ന ഡോക്ടറുടെ ഉപദേശം മഅ്ദനിയുടെ പ്രേരണയില്‍ ഉണ്ടായതാണെന്ന വാദവും സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."