HOME
DETAILS

ചെറിയപെരുന്നാൾ: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

  
backup
April 14, 2023 | 12:57 PM

eid-al-fitr-holiday-uae-private-sector

ദുബായ്: റമദാൻ അവസാന നാളുകളിലേക്ക് അടുക്കെ പെരുന്നാളിനെ (ഈദുൽ ഫിത്ർ) വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ലോകം മുഴുവനുമുള്ള ഇസ്‌ലാം മത വിശ്വാസികൾ. പെരുന്നാളിനോടനുബന്ധിച്ച് യുഎഇ സ്വകാര്യമേഖലയിലെ അവധി പ്രഖ്യാപിച്ചു. റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് നേരത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു.

സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും അവധി ലഭിക്കും. റമദാൻ 29 മുതൽ ശവ്വാൽ 3 വരെ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയാണ് പെരുന്നാൾ എത്തുക എന്നതിനാലാണ് അറബി മാസപ്രകാരം അവധി പ്രഖ്യാപിച്ചത്.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം റമസാനിലെ 29-ാം ദിവസം ഏപ്രിൽ 20 ന് ആയിരിക്കും. അതിനാൽ പെരുന്നാൾ അവധികൾ വ്യാഴാഴ്ച ആരംഭിക്കും. പൊതുമേഖലയെ പോലെ സ്വകാര്യമേഖലയ്ക്കും തുല്യമായ ഔദ്യോഗിക പൊതു അവധികൾ നൽകാനുള്ള യുഎഇ മന്ത്രിസഭാ തീരുമാനപ്രകാരമാണ് അവധികൾ പ്രഖ്യാപിച്ചത്.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago