അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
തിരുവമ്പാടി: കോഴിക്കോട് ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പാലാഴിയില്‍നിന്ന് കുടുംബ സമേതമെത്തിയ 14 അംഗ സംഘത്തിലുള്ളവരാണ് അപകടത്തില്‍പെട്ടത്. അഭിനവ് (14), അശ്വിന് കൃഷ്ണ (16) എന്നിവരാണ് മരിച്ചത്. ഞാറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിക്കാനായി ചാടിയ മറ്റ് മൂന്ന് പേരെ ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ട് കുട്ടികള്‍ കൂടി അപകടത്തില്‍പെട്ട വിവരം സെക്യൂരിറ്റി ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. രണ്ട് കുട്ടികളെ കാണാനില്ലെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. ശേഷം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. വെള്ളത്തില്‍ നിന്നും കരയ്ക്കെത്തിച്ച കുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കുട്ടികളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."