നിങ്ങൾക്ക് ഗ്രീൻ വിസയുണ്ടോ? ഇനി കുടുംബത്തെ എളുപ്പത്തിൽ യു.എ.ഇ.യിലേക്കെത്തിക്കാം; വഴികൾ ഇങ്ങനെ
ദുബായ്: ദുബായിൽ ഗ്രീൻ വിസ കൈവശമുള്ളവർക്ക് ഇനി കുടുംബത്തെ എളുപ്പത്തിൽ രാജ്യത്തേക്കെത്തിക്കാം. ഫസ്റ്റ് ഡിഗ്രി കാറ്റഗറിയിൽ പെട്ട കുടുംബാംഗങ്ങളെയാണ് ഗ്രീൻ വിസ കൈവശമുള്ള പ്രവാസികൾക്ക് ദുബായിലേക്കെത്തിക്കാൻ സാധിക്കുക.
സ്വയം തൊഴിൽ, ഫ്രീലാൻസേഴ്സ്, വിദഗ്ധ തൊഴിലാളികൾ, നിക്ഷേപകർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഗ്രീൻ വിസ പ്രഖ്യാപിക്കപ്പെട്ടത്.
സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ച് വർഷം വരെ ദുബായിൽ ജോലി ചെയ്യാനും താമസിക്കാനും ഗ്രീൻ വിസ കൈവശമുള്ളവർക്ക് സാധിക്കും.ഗ്രീൻ വിസ ലഭിക്കാൻ വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. കൂടാതെ മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം. ഇതിന് പുറമേ യു.എ.ഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാറുണ്ടായിരിക്കണം.
തൊഴിൽമന്ത്രാലയത്തിൽ നിന്ന് സ്വയം തൊഴിൽ അനുമതി നേടണം. ഡിഗ്രിയോ ഡിപ്ലോമയോ വേണം. മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം എന്നിവയാണ് ഗ്രീൻ വിസ ലഭിക്കാനുള്ള നിബന്ധനകൾ. കമ്പനികളിലെ നിക്ഷേപകർകർക്കും പാർടണർമാക്കും അഞ്ച് വർഷത്തെ ഗ്രീൻവിസ ലഭിക്കും.
യു.എ.ഇയിലെ എമിറേറ്റുകളായ അബു ദാബി, ഷാർജ, അജ്മാൻ, റാസൽ ഖൈമ, ഫുജൈറ, ഉം അൽ ക്വയ്ൻ എന്നിവിടങ്ങളിൽ താമസിക്കുന്ന ഗ്രീൻ വിസ കൈവശമുള്ള പ്രവാസികൾക്ക് കുടുംബത്തെ യു.എ.യിലെത്തിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺ ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വഴി അപേക്ഷിക്കാം.
1, ഐ.സി.പി സ്മാർട്ട് സർവീസ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം : smartservices.icp.gov.ae
2, ഐ.സി.പി മൊബൈൽ ആപ്പായ 'UAEICP' വഴി
3, ഐ.സി.പിയുടെ ടൈപ്പിങ് സെന്ററുകൾ വഴി
icp.gov.ae/en/typing-offices/ എന്ന വെബ്സൈറ്റ് വഴിയാണ് ടൈപ്പിങ് സെന്റർ പരിശോധിക്കാൻ സാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."