HOME
DETAILS

ആതിഖ് വധം:പൊലിസിനുനേരെഉയരുന്ന ചോദ്യങ്ങൾ

  
backup
April 16 2023 | 23:04 PM

atiqs-murder-to-the-police-questions-that-arise


ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പ്രയാഗ് രാജിൽ പൊലിസിന്റെയും മാധ്യമങ്ങളുടെ കാമറയുടെയും മുന്നിലിട്ട് വെടിവച്ചു കൊലപ്പെടുത്തിയ സംഭവം യു.പി പോലുള്ളൊരു സംസ്ഥാനം നിലവിൽ എത്തിപ്പെട്ടിരിക്കുന്ന ഗുരുതരമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ആതിഖ് നിരവധി കേസുകളിൽ പ്രതിയാണെന്നത് മറ്റൊരു കാര്യം. യു.പിയിൽ സ്വാധീനമുള്ള ഗുണ്ടാനേതാവും മുൻ എം.എൽ.എയും എം.പിയുമായൊരാൾ പൊലിസിന്റെ കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ആതിഖിന്റെ മകൻ ആസാദിനെ പൊലിസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. തന്നെയും കൊല്ലാൻ പോകുകയാണെന്ന് ആതിഖ് കോടതിയിൽ പരാതി നൽകിയിരുന്നു. ഇക്കാര്യമുന്നയിച്ച് സുപ്രിംകോടതിയിലും ആതിഖ് പരാതി നൽകി.
ഈ സാഹചര്യത്തിൽ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പൊലിസ് ബാധ്യസ്ഥരാണ്. ആതിഖിനെയും സഹോദരനെയും മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ അക്രമികൾ ക്ലോസ് റേഞ്ചിൽ വെടിവച്ചു കൊല്ലുകയായിരുന്നു.

22 സെക്കൻഡുകൾക്കിടെ അക്രമികൾ പോയിന്റ് ബ്ലാങ്കിൽ 14 റൗണ്ട് വെടിവച്ചെന്നാണ് റിപ്പോർട്ട്. പൊലിസ് എപ്പോഴാണ് ആതിഖിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവരികയെന്ന് കൊലയാളികൾക്കറിയാമായിരുന്നു. മാധ്യമപ്രവർത്തകരുടെ വേഷമിട്ടാൽ ആതിഖിന് അടുത്തെത്താമെന്നും അറിയാമായിരുന്നു. അതെങ്ങനെ സംഭവിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 54ാം വകുപ്പ് പ്രകാരം ഒരാളെ പിടികൂടിയാലുടനെയും കസ്റ്റഡി അവസാനിച്ച് കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാറുണ്ട്.


ഈ മെഡിക്കൽ പരിശോധനകൾ നിർബന്ധമാണെങ്കിലും കുറ്റാരോപിതരെ രാത്രിയിൽ പതിവ് പരിശോധനയ്ക്ക് കൊണ്ടുപോകുന്നത് അസാധാരണമാണ്. തന്റെ സുരക്ഷയെക്കുറിച്ച് പരാതി പറഞ്ഞൊരാളെ എന്തിന് രാത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുപോയി. കുറ്റാരോപിതനായ ഒരാൾക്ക് എന്തെങ്കിലും അസ്വാസ്ഥ്യമുണ്ടായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ അധികൃതർക്ക് ബാധ്യതയുണ്ട്. എന്നാൽ, ആതിഖിനും അഷ്‌റഫിനും ഒരേസമയം അസ്വാസ്ഥ്യമുണ്ടായെന്ന് കരുതാനാകുമോ. ശാരീരികാസ്വാസ്ഥ്യമൊന്നും ആരും പരാതിപ്പെട്ടിരുന്നില്ലെന്നാണ് ഇരുവരുടെയും അഭിഭാഷകൻ വിജയ് മിശ്ര പറയുന്നത്. അങ്ങനെ പരാതിപ്പെട്ടിരുന്നെങ്കിൽ തന്നെ ആംബുലൻസിൽ കയറ്റാതെ വാഹനത്തിൽ നിന്നിറക്കി അവരെ കാൽനടയായി ആശുപത്രിയിലേക്ക് കൊണ്ടുപോയതും മാധ്യമങ്ങളുടെ മുന്നിലെത്തിച്ചതുമെന്തിനാണ്.

 


ആതിഖിനെ കൊണ്ടുവരുന്ന കാര്യം മാധ്യമങ്ങളെ ആര്, എന്തിന് അറിയിച്ചു. സുനിൽ ബത്ര കേസിലെയും പ്രേംശങ്കർ ശുക്‌ള കേസിലെയും സുപ്രിംകോടതി വിധികൾക്ക് വിരുദ്ധമായി ഇരുവരെയും ഒരു കൈവിലങ്ങിൽ ബന്ധിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുവർക്കും ഒന്നൊഴിഞ്ഞു മാറാൻ പോലും കഴിയാതായത് ഇതുമൂലമാണ്. അതെങ്ങനെ സംഭവിച്ചു. ഇരുവരും ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ചിട്ടും പൊലിസ് എന്തുകൊണ്ട് അധിക സുരക്ഷ ഏർപ്പെടുത്തിയില്ല. ഇതെല്ലാം ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ഇത് പൊലിസ് മനപ്പൂർവം വരുത്തിവച്ചതാണോയെന്നാണ് അറിയേണ്ടത്. പൊലിസിനുള്ളിൽ കൊലയാളികൾക്ക് വിവരം നൽകുന്നവരുണ്ടായിരുന്നോ? അവർക്ക് പൊലിസിന്റെയോ മറ്റു സംവിധാനത്തിന്റെയോ സഹായം ലഭിച്ചോ? ഇക്കാര്യങ്ങളെല്ലാം യു.പി സർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുമ്പോൾ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.


ആഴ്ചകൾക്ക് മുമ്പാണ് ഗുജറാത്തിലെ സബർമതി ജയിലിൽനിന്ന് ഉത്തർപ്രദേശ് പൊലിസ് ആതിഖിനെ പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നത്. തന്നെ കൊല്ലാൻ കൊണ്ടുപോകുകയാണെന്നും അവരുടെ പദ്ധതി തനിക്കറിയാമെന്നും ആതിഖ് മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. സുപ്രിംകോടതിയിൽ ഇതെ കാര്യം പറഞ്ഞ് ഹരജി നൽകിയെങ്കിലും ഹരജി കോടതി തള്ളി. പിന്നാലെ പ്രയാഗ് രാജ് കോടതിയും ഹരജി തള്ളി. ആതിഖ് പേടിച്ചത് സത്യമായിരിക്കുന്നു. ആതിഖ് ഉൾപ്പെട്ട ഉമേഷ് പാൽ കൊലക്കേസിലെ പ്രതികളായ ആറുപേരാണ് 50 ദിവസത്തിനുള്ളിൽ യു.പിയിൽ കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ അർബാസാണ് ആദ്യം പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പിന്നാലെ മാർച്ചിൽ മറ്റൊരു പ്രതിയായ ഉസ്മാനും കൊല്ലപ്പെട്ടു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ വ്യാഴാഴ്ച ആതിഖിന്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളിയായ ഗുലാമും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഉമേഷ് പാൽ കൊലക്കേസിൽ പ്രതിയായ ആതിഖിന്റെ ഭാര്യ ഷെയ്സ്ത പർവീൺ ഇപ്പോഴും ഒളിവിലാണ്.

ആതിഖിന്റെ രണ്ടുമക്കളായ ഉമറും അലിയും ഇതേ കേസിൽ ജയിലിലുണ്ട്.
പൊലിസും ഗുണ്ടകളെപ്പോലെ ആളുകളെ കൊലപ്പെടുത്തുകയും ഏറ്റുമുട്ടലെന്ന ന്യായങ്ങൾ ഉപയോഗിച്ച് രക്ഷപ്പെടുകയും ചെയ്യുമ്പോൾ രാജ്യത്തെ ജുഡിഷ്യൽ സംവിധാനമാണ് നോക്കുകുത്തിയാകുന്നത്. ആതിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ ലവ്ലേഷ് തിവാരി മയക്കുമരുന്നുകൾക്ക് അടിമയും തൊഴിൽ രഹിതനുമാണെന്നാണ് കുടുംബം പറയുന്നത്. ഇയാൾ ബജ്റംഗ്ദളിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. സണ്ണി സിങ് എന്ന രണ്ടാമൻ 17 കേസുകളിൽ പ്രതിയാണ്. പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് വർഷം മുമ്പ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.


ഇയാൾ ലഖ്നൗ യൂനിവേഴ്സിറ്റിയിൽ ബി.എ കോഴ്സിന് പഠിച്ചിരുന്നുവെങ്കിലും ഒന്നാം വർഷംതന്നെ പഠനം ഉപേക്ഷിച്ചു. അരുൺ മൗര്യയെന്ന മൂന്നാമൻ മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് 11ാം വയസിൽ നാടുവിട്ട് പോയതാണ്. പിന്നീട് ഗ്രാമത്തിലാർക്കും ഇയാളെക്കുറിച്ച് അറിവില്ല. അതായത് സംശയകരമായ പശ്ചാത്തലമുള്ളവരാണ് പ്രതികൾ. ആരാണ് ഇവരെക്കൊണ്ട് കൊലകൾ ചെയ്യിപ്പിച്ചതെന്നാണ് അറിയേണ്ടത്. യു.പിയിലെ വ്യാജ ഏറ്റുമുട്ടൽക്കൊലകളുടെ ചരിത്രം കൂടി ചേർത്തുവായിക്കുമ്പോൾ പൊലിസും സർക്കാരും എല്ലാം ഒരേ സമയം പ്രതിക്കൂട്ടിലാണ്. സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രത്യാശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago