HOME
DETAILS

80:20: സര്‍വകക്ഷിയോഗം ഇന്ന്; പുതിയ നിയമനിര്‍മാണം നടത്തണമെന്ന് മുസ്‌ലിം സംഘടനകള്‍

  
backup
June 04 2021 | 00:06 AM

65123498150-2

 

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്നു നടക്കും.


കോടതി വിധിപ്രകാരം ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കുന്നതിലുണ്ടായ വിലക്ക് നീക്കുന്നതിനു സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളും വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളും മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. ഇന്നു വൈകിട്ട് മൂന്നരയ്ക്കാണ് യോഗം.അതേസമയം, കോടതി വിധിപ്രകാരം ന്യൂനപക്ഷക്ഷേമ പദ്ധതിനടത്തിപ്പിലുണ്ടാകുന്ന വിലക്കിനെ മറികടക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യം മുസ്‌ലിം സംഘടനകള്‍ ഉന്നയിച്ചിരിക്കുകയാണ്.


വിധിക്കെതിരേ അപ്പീലിനു പോകാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നൂറു ശതമാനം ആനുകൂല്യങ്ങളും മുസ്‌ലിംകള്‍ക്കു ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുന്ന ദുഷ്പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നടപ്പാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ നൂറു ശതമാനവും പിന്നോക്ക വിഭാഗമായ മുസ്‌ലിംകള്‍ക്കായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ അനുപാതമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദ് ചെയ്തത്. ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
നൂറു ശതമാനവും മുസ്‌ലിംകള്‍ക്കു മാത്രമായിരുന്ന സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതമാക്കിയതോടെ വലിയ നഷ്ടമാണ് മുസ്‌ലിം സമുദായത്തിന് ഉണ്ടായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago