പ്രവാചക നിന്ദ ഇന്ത്യയുടെ ബഹുസ്വരതക്കു അപമാനം: കെഎംസിസി ദമാം കൊല്ലം ജില്ലാ കമ്മിറ്റി
ദമാം: മുസ്‌ലിം സമുദായത്തെയും പ്രവാചകനെയും നിന്ദിച്ചുകൊണ്ടു ബിജെപി വക്താക്കൾ നടത്തിയ പരാമർശങ്ങൾ തീർത്തും അപലപനീയവും ഇന്ത്യയുടെ ബഹുസ്വരതക്കു നിരക്കാത്ത പ്രവണതയുമാണെന്നു കെഎംസിസി ദമാം കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പൗരത്വ വിഷയവും ന്യൂന പക്ഷ ധ്വംസനവും വിട്ടു ഇന്ത്യയിലെ സംഘപരിവർ സംഘം നാളിതുവരെ ഇല്ലാത്ത തരത്തിൽ പ്രവാചകനെ വരെ നിന്ദിക്കുന്ന തരത്തിൽ എത്തിയിരിക്കുന്നത് അവരുടെ അന്ധമായ മുസ്‌ലിം വിരോധം കൊണ്ടാണെന്നും ആഗോള തലത്തിൽ തന്നെ ഇന്ത്യയുടെ യശ്ശസിനേറ്റ ആഘാതമാണെന്നും ജാതിമത ഭേതമന്യേ അറബ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷകണക്കിന് പ്രവാസികൾകു പ്രയാസം സൃഷ്ടിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രസ്താവനകളെന്നും കമ്മിറ്റി പത്ര പ്രസ്താവനയിൽ അറിയിച്ചു.
ഇസ്‌ലാമോഫോബിയയുടെ ഭാഗമായി വർധിച്ചു വരുന്ന ഇത്തരത്തിലുള്ള മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ കേന്ദ്ര ഗവൺമെന്റും ബിജെപി നേതൃത്വവും ഗൗരവമായി നിയന്ത്രിക്കണെമെന്നും ആഷിക് കരുനാഗപ്പള്ളി, സുധീർ പുനയം, വഹാബ് കൊല്ലം, ശരീഫ് മാസ്റ്റർ, താഹിറുദ്ദീൻ, നൗഷാദ് കെ എസ് പുരം, നിസാർ അഹമ്മദ്, സിയാർ മുഹമ്മദ്, ബഷീർ, അനീസ്, അറഫാത് നാസർ, ഷിഹാബുദീൻ, നാസറുദീൻ, അബ്ദുൽ ലത്തീഫ് യാക്കൂബ്, റഹിം യൂനിസ്, മുഹമ്മദ് ഇസ്മായിൽ, ഷമീർ ഷാൻ, അസ്‌ലം ഇലവിൻമൂട്, വിവിധ കോർഡിനേറ്റർമാർ എന്നിവർ വാർത്താകുറിപ്പിൽ സംയുക്തമായി ഇറക്കിയ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."