HOME
DETAILS
MAL
ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്തി
backup
June 06 2022 | 10:06 AM
തിരുവനന്തപുരം: ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്തി. ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടില്‍ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.
ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് നിലവില്‍ 12 ടിക്കറ്റും ഇതില്ലാത്ത ഐആര്‍സിടിസി ലോഗിന്‍ ഉപയോഗിച്ച് 6 ടിക്കറ്റും ആണ് നിലവില്‍ ബുക്ക് ചെയ്യാനാകുന്നത്. ഇത് യഥാക്രമം 24ഉം 12ഉം ആകും.
ഐആര്‍സിടിസി ആപ്പും വെബ്‌സൈറ്റും മുഖേന ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കൂട്ടണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. ആ ആവശ്യമാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."