20,000 കോടി പാക്കേജ് എസ്റ്റിമേറ്റില്ല, ജനങ്ങളെ കബളിപ്പിക്കലെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം കൊവിഡ് പാക്കേജ് കാപട്യമാണെന്നും ജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കരാര്‍, പെന്‍ഷന്‍ കുടിശിക കൊടുക്കുന്നതിനെ പാക്കേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കൊവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും സതീശന്‍ ആരോപിച്ചു.
ഇപ്പോള്‍ നടന്നത് ബജറ്റും നയപ്രഖ്യാപനവും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്. പുത്തരിക്കണ്ടത്ത് പ്രസംഗിക്കുന്നത് ബജറ്റിലൂടെ അവതരിപ്പിച്ചു. ഒരു മണിക്കൂര്‍ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ധനമന്ത്രി ബജറ്റിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം രാഷ്ട്രീയ പ്രസംഗങ്ങള്‍ കുത്തിനിറച്ചു. ഭരണഘടന അനുസരിച്ച് ആന്വല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേയ്റ്റ്മെന്റാണ് ബജറ്റ്. അതിന്റെ പവിത്രത തകര്‍ത്ത രീതിയിലുള്ള രാഷ്ട്രീയം പ്രകടിപ്പിച്ചത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബജറ്റിലെ സാമ്പത്തിക കണക്കുകളിലുള്ള അവ്യക്തത വ്യക്തമാണ്. 1715 കോടി രൂപയുടെ അധിക ചിലവെന്നാണ് പറഞ്ഞത്. പക്ഷേ 2000 കോടി രൂപയുടെ ഉത്തേജന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചിലവല്ലേ. 20,000 കോടിയുടെ കോവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റിലില്ല. ഫലത്തില്‍ റവന്യൂ കമ്മി 37,000 കോടിയാകും, ഇതും രേഖകളില്‍ നിന്ന് ഇത് മറച്ചുവെച്ചു. മുന്‍ ധനമന്ത്രി തോമസ് ഐസക് ഖജനാവില്‍ ബാക്കിവെച്ചെന്ന് പറഞ്ഞ അയ്യായിരം കോടി രൂപ എവിടെയെന്നും സതീശന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."