ഗൂഡല്ലൂര്‍ യതീംഖാന പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി അന്തരിച്ചു
നീലഗിരി: ഗൂഡല്ലൂര്‍ യതീംഖാന പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി (92)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
നീലഗിരി ജില്ലയില്‍ സാമുദായിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗത്ത് അരനൂറ്റാണ്ടിലധികം കാലമായി നേതൃത്വം നല്‍കിവന്നിരുന്ന ഗൂഡല്ലൂര്‍ താലൂക്ക് മുസ് ലിം യതീംഖാന സ്ഥാപകരിലൊരാളുകൂടിയാണ് കെ.പി മുഹമ്മദാജി. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിയായ അദ്ദേഹം അര നൂറ്റാണ്ട് മുന്‍പാണ് നീലഗിരിയിലേക്ക് കുടിയേറിയെത്തിയത്. ഗൂഡല്ലൂര്‍ താലൂക്ക് ആസ്ഥാനമായി സമസ്തയുടെയും പോഷകസംഘടനകളുടെയും ചാലകശക്തിയായി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് അദ്ദേഹം. ഗൂഡല്ലൂര്‍ താലൂക്ക് മുസ് ലിം യത്തീംഖാനയിലൂടെയാണ് അദ്ദേഹം തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്്. നിലവില്‍ ഗൂഡല്ലൂര്‍ യതീംഖാന പ്രസിഡന്റാണ്. സുന്നി മഹല്ല് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മദ്‌റസ മാനേജ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. നിലവില്‍ എസ്.എം.എഫ് നീലഗിരി ജില്ലാ പ്രസിഡന്റ്, മുസ് ലിം ലീഗ് നീലഗിരി ജില്ലാ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു വരികയാണ്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ബോഡി അംഗം, പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് ജനറല്‍ബോഡി അംഗം, ഗൂഡല്ലൂര്‍ മഹല്ലിന്റെ അര നൂറ്റാണ്ടായുള്ള പ്രസിഡന്റ്, ദേവര്‍ഷോല സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അറബിക് കോളജ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു. മുസ് ലിം കുടിയേറ്റം നീലഗിരിയില്‍ നൂറ്റാണ്ടുകള്‍ക്ക മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും സമുദായിക ഉന്നമനങ്ങള്‍ക്ക് വേഗം കൈവരിപ്പിക്കുന്നതില്‍ കെ.പി ഹാജി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.

അനാഥര്‍ക്ക് അഭയമായ അശരണര്‍ക്ക് ആശ്വാസ കിരണമായ കെ.പി ഹാജിയുടെ വിയോഗത്തിലൂടെ നീലഗിരിയുടെ ഒരു യുഗമാണ് അവസാനിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴോടെ ഗൂഡല്ലൂ താലൂക്ക് മുസ് ലിം യതീംഖാന ക്യാമ്പസിലെത്തിക്കുന്ന കെ.പി ഹാജിയുടെ മയ്യിത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രി ഒന്‍പതോടെ മഞ്ചേരിയിലേക്കെത്തിച്ച് നെല്ലിക്കുത്ത് ജുമാമസ്ജിദില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."