മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം യു.എ.ഇയില്‍
ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം യു.എ.ഇയിലെത്തും. യു.എ.ഇ സര്‍ക്കാറിന്റെ ക്ഷണം അനുസരിച്ച് അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം എത്തുന്നത്. അദ്ദേഹത്തിന്
അബൂദബിയിലും ദുബൈയിലും പൗരസ്വീകരണം നല്‍കും. മെയ് ഏഴിന് അബൂദബിയിലും, 10 ന് ദുബൈയിലുമാണ് സ്വീകരണ പരിപാടി. ദുബൈ അല്‍നാസര്‍ ലിഷര്‍ലാന്‍ഡില്‍ ഒരുക്കുന്ന സ്വീകരണത്തിന് സ്വാഗതസംഘം രൂപീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും ഉണ്ടാകും.
ദുബൈയിലെ സ്വീകരണത്തിന് സ്വാഗതസംഘം രൂപീകരിക്കാന്‍ ദുബൈ ഫ്‌ലോറ ക്രീക്ക് ഹോട്ടലില്‍ നടന്ന യോഗത്തില്‍ നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ അധ്യക്ഷത വഹിച്ചു. ദുബൈയിലെയും മറ്റ് വടക്കന്‍ എമിറേറ്റുകളിലെയും മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളടക്കം 351 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. ലോകകേരള സഭാ അംഗങ്ങള്‍ ഉള്‍പ്പെടുന്ന 51 അംഗ പ്രവര്‍ത്തക സമിതിയെയും നിശ്ചയിച്ചു. നോര്‍ക്ക ഡയറകടര്‍മാരായ എം. എ യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, രവി പിള്ള, സി.വി റപ്പായി, ജെ.കെ മേനോന്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. ചെയര്‍മാനായി ഡോക്ടര്‍ കെ പി ഹുസൈന്‍, ജനറല്‍ കണ്‍വീനറായി ഒ വി മുസ്തഫ എന്നിവരെ തിരഞ്ഞെടുത്തു.
അബ്ദുല്‍ ജബ്ബാര്‍, ഷംലാല്‍, വി എ ഹസന്‍, കെ എം നൂറുദ്ദീന്‍, ഷംസുദ്ദീന്‍ മുഹിയുദ്ദീന്‍ എന്നിവര്‍ സഹ രക്ഷാധികാരികളാണ്. എന്‍.കെ കുഞ്ഞുമുഹമ്മദ്, രാജന്‍ മാഹി, ആര്‍.പി മുരളി എന്നിവര്‍ കോഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും.മെയ് ഏഴിനാണ് അബൂദബിയിലെ പൗരസ്വീകരണം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."