ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങാന്‍ പോയിട്ടില്ല:വി.ഡി സതീശന്‍
തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങാന്‍ കോണ്‍ഗ്രസ് പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ ചെറുക്കപ്പെടണം. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരിട്ട് വര്‍ഗീയവാദികളെ പ്രീണിപ്പിക്കുന്ന നയം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണെന്ന വി.എം സുധീരന്റെ ആരോപണങ്ങളെ വി.ഡി സതീശന്‍ തള്ളി. കോണ്‍ഗ്രസിന് മൃതുഹിന്ദദുത്വമില്ല. കാവി മുണ്ടുടുക്കുന്നവരും ചന്ദനം തൊട്ടവരും എല്ലാം സംഘ്പരിവാറല്ല. മതനിരാസമല്ല മതങ്ങളെ ഉള്‍ക്കൊള്ളലാണ് മതേതരത്വം എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചാല്‍ ഉടന്‍ മൃതു ഹിന്ദുത്വമാവുമോ എന്ന് ചോദിച്ച വി.ഡി സതീശന്‍ തെറ്റായ വ്യാഖ്യാനമാണിതെന്ന് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ 600 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി. അതില്‍ 570 എണ്ണം നടപ്പാക്കിയെന്നാണ് അവകാശ വാദം. എന്നാല്‍ അതില്‍ 100 വാഗ്ദാനങ്ങള്‍ പോലും നടപ്പാക്കിയിട്ടില്ലെന്നും ഇക്കാര്യം തെളിയിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണായി പ്രഖ്യാപിച്ചുള്ള സുപ്രിംകോടതി ഉത്തരവിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."