മഞ്ചേശ്വരത്ത് നിന്ന് പിന്മാറാന് രണ്ടര ലക്ഷം രൂപയും ഫോണും നല്കി: കെ സുരേന്ദ്രന്റെ അപരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് ബി.ജെ.പി പണം നല്‍കിയതായി വെളിപ്പെടുത്തല്‍. 15 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും രണ്ടര ലക്ഷം രൂപയും ഫോണുമാണ് നല്‍കിയത്. വിജയിച്ചാല്‍ മംഗളൂരുവില്‍ വൈന്‍ പാര്‍ലര്‍ നല്‍കാം എന്നും വാഗ്ദാനം ഉണ്ടായിരുന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്നും കെ. സുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ഥിയായിട്ടായിരുന്നു കെ സുന്ദര പത്രിക സമര്‍പ്പിച്ചത്. പിന്നീട് സുന്ദര പത്രിക പിന്‍വലിക്കുകയായിരുന്നു. ബിജെപി നേതാക്കള്‍ പണം നല്‍കിയതിനാലാണ് താന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതെന്നാണ് സുന്ദരയുടെ വെളിപ്പെടുത്തല്‍.
എന്‍ഡിഎ പ്രവേശനത്തിനായി സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പണം നല്‍കിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സുന്ദരയുടെ തുറന്നുപറച്ചില്‍ കൂടി വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."