HOME
DETAILS

ലോകകേരള സഭ സമ്മേളനം ഒഴിവാക്കണം

  
backup
June 08 2022 | 04:06 AM

loka-kerala-sabha-meeting-should-be-avoided-2022-june


ജനം വറുതിയാൽ പ്രയാസപ്പെടുമ്പോൾ ധൂർത്തിന് അവസരം നൽകുന്ന ലോകകേരള സഭ സമ്മേളനം അടിയന്തരമായി നടത്തേണ്ട ഒരാവശ്യവുമില്ല. എല്ലാ വകുപ്പുകളുടെയും ചെലവുകൾക്ക് ധനവകുപ്പ് കടുത്ത നിയന്ത്രണമേർപ്പെടുത്തുകയും ഇരുപത്തിയഞ്ച് ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം വരികയും ചെയ്ത പശ്ചാത്തലത്തിൽ സമ്മേളനം നടത്തുന്നതിൽ എന്ത് ഔചിത്യമാണുള്ളത്. ഒന്നിനും ഒരു കുറവും വരുത്തരുതെന്ന നിർദേശമാണത്രെ സംഘാടകരായ നോർക്കയ്ക്ക് സർക്കാരിൽ നിന്ന് കിട്ടിയത്. അത്ഭുതമുളവാക്കുന്നതാണ് ഇത്തരത്തിലുള്ള നിർദേശങ്ങൾ.
ലോകകേരള സഭ കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് ഫലവത്താകുന്നുണ്ടോ? അതിന്റെ ഗുണഫലങ്ങൾ സംസ്ഥാനത്തിന് കിട്ടിയോ? ഈ ദുരിത കാലത്ത് ഇത്തരമൊരു സമ്മേളനം നടത്തുമ്പോൾ ഇതെല്ലാം പരിശോധിക്കപ്പെടേണ്ടതല്ലേ. ലോക മലയാളികളെയെല്ലാം ഒരുമിച്ച് ചേർത്ത് അവരുടെ വിവിധങ്ങളായ കഴിവുകൾ കേരളത്തിന്റെ സമഗ്രമായ വികസനത്തിനു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2018ൽ ആണ് ലോകകേരള സഭ രൂപീകരിച്ചത്. 2018 ജനവരി 12ന് ആദ്യ സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കുകയും ചെയ്തു. സംസ്ഥാനം ലോകകേരളമായി മാറുന്നതും സംസ്ഥാനം വളരുന്നു എന്നതും കേരളത്തിനു പുറത്തുള്ള മലയാളികളെ ബോധ്യപ്പെടുത്താനാണല്ലോ ഇത്തരമൊരു സമ്മേളനം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. ലോകത്തിന്റേതെന്നല്ല, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മലയാളികളെപ്പോലും ബന്ധിപ്പിച്ചുകൊണ്ടുള്ള ലോകകേരള സഭ രൂപപ്പെടുത്താൻ സംസ്ഥാന സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.


കോടീശ്വരൻമാരായ ഏതാനും ചില പ്രവാസികൾക്ക് സർക്കാർ ചെലവിൽ രണ്ട് ദിവസം തിരുവനന്തപുരത്ത് ഉണ്ടുറങ്ങുന്നതിനപ്പുറം സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഉതകുന്ന എന്തു സംരംഭമാണ് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഈ സമ്മേളന മാമാങ്കങ്ങൾ കൊണ്ട് സാധിച്ചത്. ലോകകേരള സഭ സമ്മേളനത്തോടനുബന്ധിച്ച് വിവിധ ശിൽപശാലകൾ, സാംസ്‌കാരിക പ്രദർശനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. ഭീമമായ തുകയാണ് ഇതിനു വേണ്ടി നീക്കിവയ്ക്കുന്നത്. ശിൽപശാലകളിൽ പങ്കെടുക്കുന്നവർക്കോ, കലാ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നവർക്കോ ന്യായമായ പ്രതിഫലം കിട്ടുന്നില്ലെന്ന പരാതി നേരത്തെ ഉള്ളതാണ്.


ലോകത്തിന്റെ നാനാഭാഗത്തും കേരളത്തിനകത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദി എന്നാണ് ലോകകേരള സഭകൊണ്ട് വിഭാവനം ചെയ്തിരുന്നത്. എന്നിട്ട് അത് സാക്ഷാൽക്കരിക്കപ്പെട്ടോ എന്ന് ആലോചിക്കേണ്ട സമയവും കൂടിയാണിത്. പ്രവാസി കേരളീയരുടെ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സംയോജനത്തിനുള്ള വഴിയും കൂടിയാണ് ഈ പദ്ധതിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. സാധാരണക്കാരായ പ്രവാസികൾക്ക് ലോകകേരള സഭയുടെ അംഗമാകാൻ കഴിയുന്നുണ്ടോ? അവരുടെ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്ന ഏതെങ്കിലും പദ്ധതികൾ സമ്മേളനത്തിൽ ചർച്ച ചെയ്യാറുണ്ടോ? ഇതെല്ലാം ആലോചിക്കേണ്ട വിഷയങ്ങളാണ്.


ഭൗതിക, കേരളീയ സമാന്തര സങ്കേതങ്ങൾ സൃഷ്ടിക്കുന്നതിനായി രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക മേഖലകളെ ഏകോപിച്ചുകൊണ്ട് ഒരു ജനാധിപത്യ ഇടം രൂപപ്പെടുത്തുക എന്നും ലോകകേരള സഭയുടെ ലക്ഷ്യമാണെന്ന് പറയുന്നുണ്ട്. എന്നിട്ടെന്തെങ്കിലും പ്രവർത്തനങ്ങൾ ഈ വഴിക്കു നടന്നോ? കേരളീയരുടെ പൊതുവേദിയാണെന്നാണ് ലോക കേരളസഭയെ പറ്റി പറയുന്നത്. സാധാരണക്കാർക്ക് അത്തരമൊരു അനുഭവം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഉണ്ടായിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. രണ്ട് ദിവസം അവിടെ കഴിയുക എന്നതിനപ്പുറം കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്തു പദ്ധതികളാണ് ലോകകേരള സഭ ആവിഷ്‌കരിച്ചിട്ടുള്ളത്. അതും ലക്ഷ്യമായി പ്രഖ്യാപിച്ചതാണല്ലോ.
2020 ജനുവരി ഒന്ന്, രണ്ട് തീയ്യതികളിൽ നടത്തിയ ലോകകേരള സഭ സമ്മേളനവും ധൂർത്തിന്റെ പേരിൽ നിരവധി ആക്ഷേപങ്ങൾക്ക് ഇടവരുത്തിയിരുന്നു. അന്ന് താമസത്തിനു മാത്രം ചെലവാക്കിയത് 23,42,725 രൂപയാണ്. ഭക്ഷണത്തിന് 60 ലക്ഷം രൂപ. ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണത്തിന് 2000 രൂപ! രാത്രി ഭക്ഷണത്തിന് 1,700 രൂപ! പ്രഭാതഭക്ഷണത്തിനു 550 രൂപ. താമസത്തിനും ഭക്ഷണത്തിനുംകൂടി ഒരു കോടിയോളം രൂപയാണന്ന് ചെലവാക്കിയത്. ലോകകേരള സഭ ധൂർത്താണെന്ന് ആരോപിച്ച 2020ലെ സമ്മേളനത്തിൽ നിന്നും പ്രതിപക്ഷം വിട്ടുനിന്നിരുന്നു.


മൂന്നാം ലോക കേരള സഭ ജൂൺ 16,17,18 തീയ്യതികളിൽ തിരുവനന്തപുരത്ത് ചേരാനിരിക്കുമ്പോഴും ധൂർത്തിന് കുറവുണ്ടാവുകയില്ല. നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിനെതിരേ ഇപ്പോൾ തന്നെ പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു. നിത്യചെലവുകൾ നടത്താൻ പ്രയാസപ്പെടുന്ന സംസ്ഥാനത്ത്, ശമ്പളത്തിനു വേണ്ടി ജീവനക്കാർ സമരം ചെയ്യേണ്ടി വരുന്ന ഒരുകാലത്ത് കോടികൾ മുടക്കി ലോകകേരള സഭ സമ്മേളനം നടത്തേണ്ട ഒരാവശ്യവുമില്ല. 16ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തുന്ന ഉദ്ഘാടന ചെലവ് മാത്രം 35 ലക്ഷത്തിലധികം വരും. അതിൽ 30 ലക്ഷം ചെലവാക്കുന്നതാകട്ടെ ഉദ്ഘാടനത്തിനു ശേഷമുള്ള കലാപരിപാടികൾക്കാണ്. പങ്കെടുക്കുന്ന കലാകാരന്മാർക്ക് മാന്യമായ പ്രതിഫലം കിട്ടിക്കൊള്ളണമെന്നില്ല. കഴിഞ്ഞ തവണ അത്തരമൊരു പരാതി ഉയർന്നതാണ്. അതിഥികൾക്ക് ഭക്ഷണമൊരുക്കാൻ ഒന്നരക്കോടിയിലേറെ വരുമെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ നടത്തിപ്പും നോർക്ക റൂട്ട്‌സിനാണ്. പരമാവധി ആഡംബരത്തോടെ നടത്തപ്പെടുന്ന സമ്മേളനം കൊണ്ട് എന്ത് പ്രയോജനം കേരളീയ സമൂഹത്തിന് ലഭിക്കുമെന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഒട്ടേറെ കലാകാരൻമാരിൽ നിന്നും പണം തട്ടിയതിന് അന്വേഷണം നേരിടുന്ന സ്ഥാപനത്തെ തന്നെയാണിപ്പോഴും കലാപരിപാടികൾ നടത്താനും കലാരൂപങ്ങൾ സ്ഥാപിക്കാനും ഏൽപ്പിച്ചിരിക്കുന്നത്.


ജനം രൂക്ഷമായ വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും പൊറുതിമുട്ടുമ്പോൾ, കൊവിഡ് ഭീഷണി വീണ്ടും ആശങ്കയുണ്ടാക്കുമ്പോൾ കോടികൾ ദുർവ്യയം ചെയ്യുന്ന ലോക കേരളസഭ സമ്മേളനമെന്ന ധൂർത്ത് ഒഴിവാക്കുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago