HOME
DETAILS

പഠിച്ചിട്ടു മതി, ഇനി തോക്കെടുക്കൽ; ഫീസ് 5,000 വരെ

  
backup
June 08 2022 | 04:06 AM

%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d

പ്രത്യേക ലേഖകൻ
തിരുവനന്തപുരം
പൊതുജനങ്ങൾക്ക് ആയുധ പരിശീലനം നൽകാനൊരുങ്ങി പൊലിസ്. നിലവിൽ തോക്ക് ലൈസൻസുള്ളവർക്കും അതിനായി അപേക്ഷിച്ചവർക്കുമാണ് പരിശീലനം നൽകുക. ഇതു സംബന്ധിച്ച സംസ്ഥാന പൊലിസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. പരിശീലനത്തിന് ഫീസ് ഏർപ്പെടുത്തും. ഇതിനായി പ്രത്യേക സമിതിയും സിലബസും തയാറാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് പൊലിസ് അംഗങ്ങൾക്കു മാത്രമാണ് ആയുധ പരിശീലനം ലഭിക്കുന്നത്.


ലൈസൻസുള്ളവർക്ക് പോലും എങ്ങനെ ആയുധം ഉപയോഗിക്കണം എന്ന കാര്യത്തിൽ പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഇതിനു പരിഹാരം വേണമെന്നും ചൂണ്ടിക്കാട്ടി ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി പൊലിസിന് ഇതു സംബന്ധിച്ചു നിർദേശം നൽകിയതിനു പിന്നാലെയാണ് ഡി.ജി.പി ഉത്തരവിറക്കിയത്. ലൈസൻസ് എടുത്ത് തോക്കുകൾ കൊണ്ടുനടക്കുന്നവർക്ക് എങ്ങനെ വെടിവയ്ക്കണമെന്ന പരിശീലനം ലഭിച്ചിട്ടില്ല. പലയിടങ്ങളിലും പ്രവർത്തിക്കുന്ന റൈഫിൾ ക്ലബുകളിൽനിന്ന് ഫയറിങ് പരിശീലനം നേടാമെങ്കിലും ബുള്ളറ്റ് ഉപയോഗിക്കാൻ കഴിയില്ല. പകരം എയർ ഗണ്ണിലുപയോഗിക്കുന്ന പെല്ലറ്റാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, ഇതു സംബന്ധിച്ച് കൃത്യമായ പരിശോധനയും സ്റ്റേഷനുകളിൽ നടക്കുന്നില്ല.
നിലവിൽ തോക്ക് ലൈസൻസ് ഉള്ളവർക്ക് പൊലിസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ആയുധ ലൈസൻസ്, ആധാർ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി അപേക്ഷ നൽകുന്നവർക്ക് പരിശീലനം നൽകും. പുതുതായി ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് പരിശീലനം നിർബന്ധമാക്കും. ഇവർ അപേക്ഷ സമർപ്പിച്ചതിനു ശേഷം പരിശീലനത്തിൽ പങ്കെടുക്കണം. അവിടെ നിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ.


മൂന്നു മാസത്തെ ഇടവേളകളിൽ ബറ്റാലിയനുകളിലാണ് പരിശീലനം നൽകാൻ ആലോചിക്കുന്നത്. ഡെപ്യൂട്ടി കമൻഡാന്റിനെ ഇതിന്റെ കമ്മിറ്റി ചെയർമാനായി തീരുമാനിച്ചു. 13 ദിവസമാണ് കോഴ്‌സിന്റെ കാലാവധി. പരിശീലന കേന്ദ്രമായി തീരുമാനിച്ചിട്ടുള്ളത് കെപ്പയിലാണ്. പരിശീലന സമയത്ത് തിരകളുടെ പണം വ്യക്തികൾ നൽകണം. അപേക്ഷകന് 21 വയസ് പൂർത്തിയായിരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago