HOME
DETAILS
MAL
തീവ്രവാദം തടയാന്‍ കേരളം കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കുന്നു
backup
June 05 2021 | 17:06 PM
തിരുവനന്തപുരം: ഭീകരവാദ പ്രവര്‍ത്തനം പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാനൊരുങ്ങി സംസ്ഥാനം. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. തെലങ്കാന മോഡലില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി രഹസ്യാന്വേഷണമാകും സെല്ലിന്റെ പ്രധാന ദൗത്യം.
ഡെപ്യൂട്ടേഷന് പുറമേ പുതിയ റിക്രൂട്ട്മെന്റും സെല്ലിലേക്ക് നടക്കും. കേന്ദ്ര സര്‍ക്കാരാകും സെല്ലിന് ഫണ്ട് നല്‍കുക. ഈ വര്‍ഷം ഡിസംബറോടെ സെല്‍ പ്രവര്‍ത്തനസജ്ജമാക്കും വിധമാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. 2020ലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."