മുഖ്യമന്ത്രി ആരെന്നതു തനിക്ക് പ്രശ്‌നമല്ല, അജന്‍ഡകളില്ല, ഭീഷണിയുണ്ട്, ജീവിക്കാന്‍ അനുവദിക്കൂവെന്ന് സ്വപ്ന സുരേഷ്
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ കൂടുതല്‍ വിശദീകരണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. തനിക്ക് അജന്‍ഡകളില്ല. ജീവന് ഭീഷണിയുണ്ട്. സരിതയെ തനിക്ക് അറിയില്ല. സംസാരിച്ചിട്ടുമില്ല. രാഷ്ട്രീയവും മുഖ്യമന്ത്രി ആരെന്നതും തനിക്ക് പ്രശ്നമല്ലെന്നും സ്വപ്‌ന പറഞ്ഞു.
താന്‍ എന്തെങ്കിലും എഴുതിക്കൊടുത്തിട്ടുണ്ടെങ്കില്‍ പി.സി ജോര്‍ജ്ജ് പുറത്തു വിടട്ടെ. താന്‍ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോള്‍ മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സൈ്വര്യമായി, സ്വസ്ഥമായി ജീവിക്കുകയാണ് - എല്ലാം രഹസ്യമൊഴിയില്‍ പഞ്ഞിട്ടുണ്ട്. തന്നെ ജീവിക്കാന്‍ അനുവദിക്കൂ എന്നും സ്വപ്ന.
തന്റെ പ്രസ്താവന രാഷ്ട്രീയപരമായി സരിത അടക്കമുള്ളവര്‍ ഉപയോഗിക്കരുത്. പി.സി ജോര്‍ജ്ജിനെ വ്യക്തിപരമായി അറിയല്ല. സഹായിക്കാമെന്ന് പറഞ്ഞ് സരിത അമ്മയെ വിളിച്ച് ശല്യപ്പെടുത്തി. താന്‍ സംസാരിക്കുന്നത് വ്യക്തികളെ കുറിച്ചും അതിന്റെ തോതുകളെ കുറിച്ചുമാണ്. അല്ലാതെ പാര്‍ട്ടിയെ കുറിച്ചോ സ്ഥാനങ്ങളെ കുറിച്ചോ അല്ല.
പി സി ജോര്‍ജ് സ്വപ്നയെ പല തവണ വിളിച്ചുവെന്ന തരത്തില്‍ ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വപ്ന സുരേഷ് പൂര്‍ണമായി തള്ളി. പി.സി ജോര്‍ജ് തന്നെ വിളിക്കാന്‍ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാല്‍ താന്‍ പ്രതികരിച്ചിട്ടില്ല.
ആരാണ് മുഖ്യമന്ത്രി എന്നത് തന്റെ വിഷയമല്ല. താന്‍ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല.സ്വപ്ന സുരേഷ് പറയുന്നു.
അതില്‍ക്കൂടുതല്‍ പറയാന്‍ തനിക്ക് കഴിയില്ല. താന്‍ പാവയായിരുന്നു. പലരും പല ആവശ്യങ്ങള്‍ക്കായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്. എന്റെ കഞ്ഞിയില്‍ പാറ്റയിടരുത് - സ്വപ്ന സുരേഷ് പറയുന്നു.
സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."