ചെറിയ പെരുന്നാൾ ആഘോഷം; സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ച് ദുബായ്
ചെറിയ പെരുന്നാൾ ആഘോഷം; സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ച് ദുബായ്
ദുബായ്: ഈദുൽ ഫിത്വർ പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ച് ദുബായ്. സുരക്ഷിതമായും സമാധാനപരമായും പെരുന്നാൾ ആഘോഷിക്കാനാണ് ഈദുൽ ഫിത്വർ സംബന്ധിച്ച സുരക്ഷാ ക്രമീകരണങ്ങൾ വർധപ്പിച്ചതെന്നാണ് ദുബായ് പോലീസ് അറിയിച്ചിരിക്കുന്നത്.
പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് ഗാഹുകൾ സംഘടിപ്പിക്കപ്പെടുന്നിടത്തും പള്ളികളിലും റോഡ്, ജനങ്ങൾ ഒത്ത്കൂടുന്ന മറ്റിടങ്ങൾ എന്നിവിടങ്ങളിൽ പെരുന്നാൾ സംബന്ധിച്ച് സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായിട്ടുണ്ടെന്നും അതിനോട് അനുബന്ധിച്ചുള്ള പദ്ധതികളും ക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്നും ദുബായ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് ഓഫ് ഓപ്പറേഷൻസ് അഫയേഴ്സ് ആൻഡ് ഹെഡ് ഓഫ് ദി ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി മേജർ ജനറൽ അബ്ദുള്ള അലി അൽ ഗയ്ത്തി അറിയിച്ചു.
66 ട്രാഫിക് ഉദ്യോഗസ്ഥർ, 798 പ്രൈവറ്റ് സെക്യൂരിറ്റി ചുമതലക്കാർ, ദുബായ് ബീച്ചിൽ 165 ലൈഫ് ഗാർഡ് ഉദ്യോഗസ്ഥർ, 14 മറൈൻ സെക്യൂരിറ്റി ബോട്ടുകൾ, 123 ആംബുലൻസുകൾ, 738 പാരാ മെഡിക്ക്സുകൾ, 10 രക്ഷാപ്രവർത്തന ബോട്ടുകൾ, 4,387 പൊലിസ് ഉദ്യോഗസ്ഥർ, 29 ബൈസിക്കിൾ പട്രോൾ ഉദ്യോഗസ്ഥർ, 465 സെക്യൂരിറ്റി പട്രോൾ, 75 സിവിൽ ഡിഫൻസ് വാഹങ്ങൾ, 24 ചെറിയ ക്രൈനുകൾ, 17 ലാൻഡ് റെസ്ക്യൂ പട്രോളുകൾ എന്നിവയാണ് പെരുന്നാൾ ആഘോഷങ്ങൾ സംബന്ധിച്ചുള്ള അധിക സുരക്ഷക്കായി ദുബായ് ഏർപ്പെടുത്തിയിരിക്കുന്ന. സൗകര്യങ്ങൾ.
കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാന്റ് ആൻഡ് കണ്ട്രോൾ സെന്റർ തുറന്നതായും സുരക്ഷക്കായി സ്പെഷ്യലൈസ്ഡ് പോലീസ് ടീമിനെ ഏർപ്പെടുത്തിയതായും അൽ ഗൈത്തി അറിയിച്ചു.
കൂടാതെ ദുബായ് പൊലിസിന്റെ പൊലിസ് ഐ എന്ന ആപ്ലിക്കേഷനിലൂടെ നിയമലംഘനങ്ങളേയും കുറ്റകൃത്യങ്ങളേയും കുറിച്ചുള്ള വിരങ്ങൾ പൗരർക്ക് അറിയിക്കുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."