HOME
DETAILS

പ്രവാചക നിന്ദ: ലോക മനസാക്ഷിയെ നടുക്കുന്നത്: സയ്യിദ് ഹമീദലി തങ്ങൾ

  
backup
June 08, 2022 | 5:39 PM

sic-makka-thangal-swekaranam-0706

മക്ക: മുഹമ്മദ് നബി (സ) യും പ്രവാചക അനുചരൻമാരും ലോകത്തിന് തന്നെ മാതൃകയാണെന്നും ലോക മുസ്‌ലിംകളെയും പ്രവാചക സ്നേഹികളുടെയും മനസാക്ഷിയെ നടുക്കുന്ന പ്രസ്താവനളാണ് വർഗ്ഗീയ ഫാസിസ്റ്റ് ചിന്താഗതിക്കാരിൽ നിന്നുണ്ടാവുന്നതെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ പറഞ്ഞു. സഊദി സന്ദർശനത്തിനിടെ മക്കയിൽ എത്തിയ തങ്ങൾ സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക സെൻട്രൽ കമ്മറ്റി നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു.

സമകാലിക ഇന്ത്യയിൽ മുസ്‌ലിം സമൂഹം നേരിടുന്ന പ്രയാസങ്ങൾ കൂടുതലാണെന്നും പ്രവാചക നിന്ദക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പരസ്പര വിശ്വാസത്തോടെയും സ്നേഹത്തിലും കഴിഞ്ഞിരുന്ന ജനങ്ങളുടെ ഇടയിലേക്ക് ഇങ്ങിനെയുള്ള പ്രസ്താവന നടത്തിയവരെ മാതൃക പരമായി ശിക്ഷിക്കാൻ ഭാരണകർത്താകൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട യോഗം പ്രവാചക നിന്ദക്കെതിരെ ശക്തമായ പ്രധിഷേധവും യോഗം രേഖപെടുത്തി.

എസ് ഐ.സി സഊദി നാഷണൽ കമ്മിറ്റി ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, നാഷ്ണൽ സെക്രട്ടറി മുനീർ ഫൈസി മാമ്പുഴ, സഊദി നാഷണൽ വിഖായ ചെയർമാൻ ഫരീദ് ഐക്കരപ്പടി, കുഞ്ഞാലൻ കുട്ടി ഫൈസി, കുഞ്ഞിമോൻ കാക്കിയ, അബു യാസിൻ ദമാം, മക്ക പ്രവിൻസ് സെക്രട്ടറി മുജീബ് നീറാട്, മുഹമ്മദ് ജാസിം കാടാമ്പുഴ, മക്ക സെൻട്രൽ കമ്മറ്റി ചെയർമാൻ മാനു തങ്ങൾ അരീക്കോട്, വർക്കിംഗ് സെക്രട്ടറി മുസ്തഫ മലയിൽ, ഓൾഗനൈസിംഗ് സെക്രട്ടറി സിറാജ് പേരാമ്പ്ര, ബഷീർ മുതുപറമ്പ്, ഫാറൂഖ്
മലയമ്മ, മുസ്തഫ മുഞ്ഞകുളം തുടങ്ങിയവർ സംബന്ധിച്ചു. എസ് ഐസി മക്ക പ്രസിഡന്റ് ഉസ്മാൻ ദാരിമി കരുളായി അദ്ധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി സെക്കീർ സ്വാഗതവും ലിയാക്കത് അലി നെല്ലികുത്ത് നന്ദിയും പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  8 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  8 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  8 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  8 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  8 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  8 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  8 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  8 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  8 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  8 days ago