സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക്; മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ് സരിത്തില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. ഇതിനായി പാലക്കാട് നിന്ന് പിടിച്ചെടുത്ത ഫോണ്‍ തിരുവനന്തപുരത്ത് എത്തിക്കും. ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് വിജിലന്‍സിന്റെ നിഗമനം.
അതിനിടെ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌നും സരിത്തും ഹൈക്കോടതിയെ സമീപിച്ചേക്കും. ഇക്കാര്യത്തില്‍ അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടി.
അതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ സംശയനിഴലിലാക്കിയ സ്വപ്ന സുരേഷിനും പി.സി. ജോര്‍ജിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പുതിയ സംഘം അന്വേഷിക്കുമെന്നാണ് വിവരം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിക്കുമെന്ന് ഡി.ജി.പി അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീലാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."