HOME
DETAILS

പരീക്ഷിച്ച എല്ലാവർക്കും രോഗം ഭേദമായി; പ്രതീക്ഷയായി അർബുദ മരുന്ന്

  
backup
June 09, 2022 | 6:55 AM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82


ന്യൂയോർക്ക്
അർബുദം പൂർണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. മലാശയ അർബുദം ബാധിച്ച 18 രോഗികളിൽ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂർണമായി വിജയിച്ചതായി ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തു.


ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിൽ നടത്തിയ പരീക്ഷണത്തിൽ 'ഡൊസ്റ്റർലിമാബ്' എന്ന മരുന്ന് അർബുദ കോശങ്ങളെ പൂർണമായി ഇല്ലാതാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. അർബുദ വളർച്ച തുടക്കത്തിൽ തന്നെ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്ക് പടർന്നിട്ടില്ലാത്തതുമായ രോഗികളിലായിരുന്നു പരീക്ഷണം.
നേരത്തേ കീമോതെറപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സ നടത്തിയിട്ടും ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 അർബുദ രോഗികൾക്ക് മൂന്നാഴ്ചയിൽ ഒരിക്കൽ വീതം ആറുമാസത്തേക്ക് ഡൊസ്റ്റർലിമാബ് നൽകി. ആറുമാസം കഴിച്ചപ്പോൾ അർബുദ വളർച്ച പൂർണമായും ഇല്ലാതായി. അർബുദ നിർണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്‌കാൻ, എം.ആർ.ഐ സ്‌കാൻ ഉൾപ്പെടെ എല്ലാ പരിശോധനയിലും രോഗം പൂർണമായും മാറിയതായി കണ്ടെത്തിയെന്നും പാർശ്വഫലങ്ങളൊന്നും ഉണ്ടായില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി.


അർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
ശരീരത്തിലെ ആന്റിബോഡികൾക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നു പരീക്ഷണത്തിനു നേതൃത്വം നൽകിയ ഡോ. ലൂയി എ.ഡയസ് ജൂനിയർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  3 hours ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  4 hours ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  4 hours ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  4 hours ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  4 hours ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  5 hours ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  5 hours ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  5 hours ago