HOME
DETAILS
MAL
ഒരുലക്ഷത്തോളം പ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ രംഗത്ത് പരിശീലനം നല്കാന് ബി.ജെ.പി
backup
June 06 2021 | 16:06 PM
ന്യൂഡല്‍ഹി: പ്രവര്‍ത്തകര്‍ക്ക് ആരോഗ്യരംഗത്ത് പരിശീലനം നല്‍കാനൊരുങ്ങി ബി.ജെ.പി. മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ ചെയ്യുന്നതിനുമുള്ള പരിശീലനമാണ് നല്‍കുക.
കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ പാര്‍ട്ടിക്കും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കൊവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരുടേയും പ്രസിഡന്റുമാരുടേയും യോഗം ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ വിളിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."