സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചന; അന്വേഷണത്തിന് പന്ത്രണ്ടംഗസംഘം
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീലിന്റെ പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശൈഖ് ദര്‍ബേഷ് സാഹിബാണ് അന്വേഷണ തലവന്‍. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനനാണ് അന്വേഷണ ഉദ്യോഗസ്ഥന്. തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസന്വേഷിക്കാനാണ് പന്ത്രണ്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയത്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നില്‍ ആരാണ്. എന്താണ് ഇതിനുപിന്നിലെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം അന്വേഷിച്ച് കണ്ടെത്താനാണ് പന്ത്രണ്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയത്.
സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ പി.സി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ജലീല്‍ പരാതിയില്‍ ആവശ്യപ്പെട്ടു. തുടര്ന്നാണ്പരാതിയില് കേസെടുത്തത്. 153, 120 (ബി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. കേസില്‍ സ്വപ്ന സുരേഷും പി.സി ജോര്‍ജും പ്രതികളാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യക്തിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിനെതിരെയാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."