സുഡാനില്‍ സഊദിയുടെ രക്ഷാദൗത്യം; ഇന്ത്യക്കാരടക്കം 157 പേരെ രക്ഷപ്പെടുത്തി
സുഡാനില്‍ സഊദിയുടെ രക്ഷാദൗത്യം; ഇന്ത്യക്കാരടക്കം 157 പേരെ രക്ഷപ്പെടുത്തി
ജിദ്ദ: ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ള സംഘത്തെ സഊദിയിലെത്തിച്ചു. 157 പേരാണ് സഊദി നാവികസേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ ജിദ്ദ ചെങ്കടല്‍ തുറമുഖത്തെത്തിച്ചത്.
സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായി ചൊവ്വാഴ്ച്ച ചര്‍ച്ച നടത്തിയിരുന്നു.
#Statement | In the implementation of the directives of the Kingdom's Leadership, we are pleased to announce the safe arrival of the evacuated citizens of the Kingdom from Sudan and several nationals of brotherly & friendly countries, including diplomats & international officials pic.twitter.com/Eg0YemshYD
— Foreign Ministry ?? (@KSAmofaEN) April 22, 2023
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള 66 പേരും 91 സഊദി പൗരന്മാരുമാണ് തിരിച്ചെത്തിയത്. യുഎഇ, കുവൈത്ത്, ഖത്ത!ര്‍, ഈജിപ്ത്, പാകിസ്താന്‍, ബംഗ്ലദേശ്, ടൂനീഷ്യ, ബള്‍ഗേരിയ, ഫിലിപ്പീന്‍സ്, കനഡ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് രക്ഷപ്പെടുത്തിയതെന്നും ഇവരില്‍ നയതന്ത്ര ഉദ്യോഗസ്ഥരുമുണ്ടെന്നും സഊദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെയും മറ്റു പ്രതിരോധ വകുപ്പുകളുടേയും സഹായത്തോടെയായിരുന്നു നാവിക സേനയുടെ രക്ഷാദൗത്യമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ശനിയാഴ്ചയാണ് സൈന്യവും സുഡാനിലെ അര്‍ദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍എസ്എഫ്) തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ 400 ലേറെ പേര്‍ കൊല്ലപ്പെട്ടു.
indians-among-66-evacuated-from-conflict-hit-sudan-to-saudi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."