'മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത് ഭയം കൊണ്ട്, ഒളിച്ചോടാനല്ല'; ഷാജ് വന്നത് ഇടനിലക്കാരനായെന്ന് സ്വപ്ന സുരേഷ്
കൊച്ചി: കെ.ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്
സത്യം പുറത്തുവരില്ലെന്ന ഭയം കൊണ്ടാണെന്ന് സ്വപ്‌ന സുരേഷ്. അറസ്റ്റ് ചെയ്താല്‍ സര്‍ക്കാര്‍ പീഡിപ്പിക്കുമെന്ന് ഭയന്നു. അതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണം തടസപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ഷാജ് കിരണ്‍ സമ്മര്‍ദം ചെലുത്തി.
സരിത്തിനെ കസ്റ്റഡിയില്‍ എടുക്കുമെന്ന് തലേന്ന് ഷാജ്കിരണ്‍ പറഞ്ഞിരുന്നു. സരിത്തിനെ കസ്റ്റിഡിയില്‍ എടുത്തത് വിജിലന്‍സ് ആണെന്ന് പറഞ്ഞത് ഷാജ് കിരണ്‍. ഷാജ് കിരണ്‍ നല്ല സുഹൃത്തെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
ഷാജ് കിരണും സരിതയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പ് പലരുടെയും കയ്യിലുണ്ടെന്നും എവിടന്ന് പൊട്ടുമെന്ന് നാളെ നോക്കാം.
ഷാജ് കിരണ്‍ തന്റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു. ഇന്ന് രാവിലെ വരെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. തന്റെ ആവശ്യപ്രകാരമാണ് ഇന്നലെ ഷാജ് വന്നത്. ഇടനിലക്കാരനായാണ് ഷാജെത്തിയത്. രഹസ്യമൊഴി പിന്‍വലിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചമുതല്‍ വൈകിട്ട് വരെ ഷാജ് തന്നെ മാനസികമായി പീഡിപ്പിച്ചു. നികേഷ് കുമാര്‍ എന്ന വ്യക്തി വന്ന് തന്നെ കാണും. അയാള്‍ക്ക് തന്റെ ഫോണ്‍ കൊടുക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണം. പലതും വാഗ്ദാനം ചെയ്യുകയും ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പറഞ്ഞു.
സ്വപ്ന സുരേഷിനെതിരായ കേസ് റദ്ദാക്കാന്‍ നാളെ ഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന്‍ കൃഷ്ണരാജ് പറഞ്ഞു. സ്വപ്നയ്ക്ക് എതിരായ കേസ് നിലനില്‍ക്കില്ല. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ സ്വപ്നയുടെ അടുത്തെത്തിയത്. ഷാജ് കിരണുമായുള്ള സംഭാഷണം നാളെ പുറത്തുവിടും. കെ പി യോഹന്നാന്റെ ജീവനക്കാരന്‍ എന്ന നിലയിലാണ് ഷാജ് കിരണിനെ പരിചയപ്പെടുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."