HOME
DETAILS

മുന്‍ എം.എല്‍.എ നാരായണന്റെ ശസ്ത്രക്രിയ  സര്‍ക്കാര്‍ ഉറപ്പുനല്‍കിയാല്‍ നടക്കും

  
backup
June 07 2021 | 04:06 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b4%a8%e0%b5%8d%e0%b4%b1
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ട മുന്‍ എം.എല്‍.എ എം. നാരായണന്റെ ചികിത്സാ ചെലവ് സംബന്ധിച്ച് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മതിയാകുമെന്ന് ആശുപത്രി അധികൃതര്‍.
ആശുപത്രിയില്‍ മുന്‍കൂട്ടി കെട്ടിവയ്ക്കാന്‍ പണമില്ലാതെ മുന്‍ എം.എല്‍.എ പ്രതിസന്ധിയിലായത് കഴിഞ്ഞദിവസം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ചികിത്സ നല്‍കാനുള്ള സാധ്യതകള്‍ ആരാഞ്ഞപ്പോഴാണ് ആശുപത്രി അധികൃതര്‍ സര്‍ക്കാരിന്റെ ഉറപ്പു ലഭിച്ചാല്‍ മതിയാകുമെന്ന് വിശദീകരിച്ചത്. ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയാണ് ആശുപത്രിയില്‍ കെട്ടിവയ്‌ക്കേണ്ടത്. മുന്‍ എം.എല്‍.എ ആയതിനാല്‍ ഈ തുക പിന്നീട് സര്‍ക്കാരില്‍നിന്ന് നാരായണന് ലഭിക്കും. എന്നാല്‍ മുന്‍കൂട്ടി കെട്ടിവയ്ക്കാന്‍ പണമില്ലാത്ത സാഹചര്യത്തില്‍ പണം അനുവദിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് സര്‍ക്കാരില്‍നിന്നോ സ്പീക്കറുടെ ഓഫിസില്‍നിന്നോ ലഭിച്ചാല്‍ ശസ്ത്രക്രിയയ്ക്ക് തടസ്സമുണ്ടാകില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നാരായണന് ലഭിക്കുന്ന സര്‍ക്കാര്‍ സഹായം സംബന്ധിച്ച ഉറപ്പ് കത്ത് മുഖേന ആശുപത്രി അധികൃതരെ അറിയിച്ചാല്‍ മതിയാകും.
പത്തുവര്‍ഷം ഹൊസ്ദുര്‍ഗ് മണ്ഡലത്തിലെ (ഇപ്പോഴത്തെ കാഞ്ഞങ്ങാട്) എം.എല്‍.എ ആയിരുന്ന നാരായണന്റെ ദുരിതാവസ്ഥ കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്. 
ഹൃദയവാല്‍വിനു തകരാറുണ്ടായതോടെ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എം.എല്‍.എ പെന്‍ഷന്‍ മാത്രം വരുമാനമായുള്ള നാരായണന് അഞ്ചുലക്ഷം രൂപ ഒരുമിച്ചു കെണ്ടത്തല്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago