എം സി സുബൈർ ഹുദവിയുടെ ജനാസ ജിദ്ദയിൽ ഖബറടക്കി
ജിദ്ദ: കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവ് എം.സി സുബൈർ ഹുദവി (48) യുടെ മയ്യത്ത് ജിദ്ദയിൽ മറവ് ചെയ്തു. ശാറ അർബഈൻ മസ്ജിദ് ഫലസ്തീൻ മഗ്‌സലയിൽ നടന്ന മറ്റു കർമ്മങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം ജിദ്ദയിലെ റുവൈസ് മഖ്ബറയിലാണ് ജനാസ മറവു ചെയ്തത്. സഹപ്രവർത്തകരും സംഘടന പ്രവർത്തകരും നേതാക്കളും ഉൾപ്പെടെ നിരവധി പേർ മയ്യത്ത് നിസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും പങ്കാളികളായി.
നാട്ടിൽ പോകാനിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സുബൈർ ഹുദവി മരണപ്പെട്ടത്. ഉറക്കത്തിൽ മരണം സംഭവിക്കുകയായിരുന്നു. സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെന്റർ കമ്മിറ്റി, സഊദി നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നേതാവായിരുന്നു സുബൈർ ഹുദവി. സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഇദ്ദേഹം നേരത്തെ ദുബായ് കെഎംസിസി യുടെ സജീവ പ്രവർത്തകനായിരുന്നു. പരേതന്റെ പരലോക ഗുണത്തിന് വേണ്ടി എസ് ഐ സി കമ്മിറ്റികൾക്ക് കീഴിയിൽ ഖത്തം, ദുആ പ്രാർത്ഥനാ സദസുകൾ സംഘഡിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."