'കുടിവെള്ളവും ഭക്ഷണവുമില്ല, ഫ്ളാറ്റില്‍ കുടുങ്ങിയിട്ട് എട്ട് ദിവസം, രക്ഷിക്കണം' കേന്ദ്രത്തോട് അഭ്യര്‍ത്ഥനയുമായി സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ ഭാര്യ വീണ്ടും
albert-augastins-wife-seeks-help
കണ്ണൂര്‍: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്ന് സഹായം തേടി കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ. നാട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് സൈബല്ല പറഞ്ഞു. ഖര്‍ത്തൂമിലെ ഫ്‌ളാറ്റില്‍ കുടിവെള്ളവും ഭക്ഷണവും ലഭ്യമല്ല. ഇന്ത്യന്‍ എംബസി അടിയന്തര ഇടപെടല്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരെ അവരവരുടെ രാജ്യങ്ങള്‍ മടക്കിക്കൊണ്ടു പോയെന്നും അവര്‍ പറഞ്ഞു.
സൈന്യവും അര്‍ദ്ധസൈന്യവും തമ്മില്‍ പോരാട്ടം തുടരുന്ന സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമില്‍ ഏപ്രില്‍ 15നാണ് സൈബല്ലയുടെ ഭര്‍ത്താവ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ കൊല്ലപ്പെട്ടത്. ഫ്‌ളാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിനു വെടിയേറ്റത്. സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്‌ളാറ്റിലെ ബേസ് മെന്റില്‍ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത് . എട്ടു ദിവസമായി ഫ്‌ളാറ്റിന്റെ അടിത്തട്ടില്‍ കഴിയുകയാണ് സൈബല്ല. നിലവില്‍ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നു.
കുടിവെള്ളവും ഭക്ഷണവുമില്ല
സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ സഊദി വഴി ഒഴിപ്പിക്കുന്നു, ജിദ്ദയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി
സൈബല്ലയുടെ ഫ്‌ളാറ്റിലെ മറ്റ് താമസക്കാരെയെല്ലാം അവരുടെ രാജ്യങ്ങള്‍ മടക്കികൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് തങ്ങളെ രാജ്യത്തേക്ക് മടക്കി കൊണ്ടുപോകുന്ന കാര്യത്തില്‍ യൊതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് സൈബല്ല വ്യക്തമാക്കുന്നു. വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസ് പറഞ്ഞു രാജ്യത്തെ പൗരന്‍മാരെ മടക്കിക്കൊണ്ടുവരാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നതായി നേരത്തെ എംബസി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് ബന്ധുക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
അതിനിടെ, സുഡാനില്‍നിന്ന് ഇന്ത്യക്കാരടക്കമുള്ള ചിലരെ രക്ഷപ്പെടുത്തിയതായി സഊദി അറേബ്യ അറിയിച്ചു. സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പമാണ് സൗഹൃദ രാഷ്ട്രങ്ങളുടെ പൗരന്മാരെ കൂടി രക്ഷപ്പെടുത്തിയതായി സഊദി വ്യക്തമാക്കിയത്. 157 പേരെയാണ് സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ചത്. ഇതില്‍ 91 പേര്‍ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി 66 പേര്‍. കൂടുതല്‍ രാജ്യങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു സുഡാന്‍ സൈന്യം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."