HOME
DETAILS

വിവാദ സര്‍ക്കുലറിന് പിന്നില്‍ 'മണ്ണിന്റെ മക്കള്‍'  വാദവും മലയാളികളോടുള്ള പകയും

  
backup
June 07 2021 | 04:06 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b2%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d
 
 
യു.എം മുഖ്താര്‍
 
ന്യൂഡല്‍ഹി: സ്ഥാപനത്തില്‍ പരസ്പരം മലയാളം സംസാരിക്കരുതെന്ന ജി.ബി പന്ത് ആശുപത്രിയിലെ വിവാദ സര്‍ക്കുലറിന് പിന്നില്‍ മലയാളികളോടുള്ള പകയും ഒരുവിഭാഗം ഉത്തരേന്ത്യന്‍ മനസ്സില്‍ അടിഞ്ഞുകൂടിയ മണ്ണിന്റെ മക്കള്‍ വാദവും. ഡല്‍ഹിയിലെ ആരോഗ്യരംഗത്തെ സജീവസാന്നിധ്യമാണ് മലയാളി നഴ്‌സുമാര്‍. മിക്ക സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നഴ്‌സിങ് വിഭാഗത്തില്‍ പകുതിയിലേറെയും മലയാളികളാണ്. മലയാളി ജീവനക്കാരോടുള്ള സൂപ്രണ്ടിനുള്ള വിരോധമാണ് ഇപ്പോഴത്തെ സര്‍ക്കുലറിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
 
മലയാളികളെ ഏറെ പ്രയാസമുള്ള കൊവിഡ് ഡ്യൂട്ടിക്ക് മാത്രമാണ് ഇവിടെ ഷെഡ്യൂള്‍ ചെയ്യാറുള്ളതെന്ന ആക്ഷേപമുണ്ട്. കൊവിഡ് ഡ്യൂട്ടി ഇതുവരെ ചെയ്യാത്ത ഉത്തരേന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ ജി.ബി പന്തിലുണ്ട്. ഹിന്ദിയിതര ഭാഷ സംസാരിക്കുന്ന നഴ്‌സുമാരെല്ലാം പരസ്പരം അവരുടെ ഭാഷകളിലാണ് ആശയവിനിമയം നടത്താറുള്ളതെന്നും മലയാളികള്‍ ചൂണ്ടിക്കാട്ടി. മലയാളി നഴ്‌സുമാര്‍ക്ക് അവധി നല്‍കുന്നതിലും പല ആശുപത്രികളിലും അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയില്‍ മലയാളി നഴ്‌സുമാര്‍ ഇതാദ്യമായല്ല ഇത്തരം സമീപനം നേരിടുന്നത്. 2009ല്‍ ആശുപത്രിയില്‍ മലയാളം പറഞ്ഞതിന് രണ്ടു നഴ്‌സുമാരെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി പിരിച്ചുവിട്ടിരുന്നു. വിഷയം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വരെ എത്തുകയുണ്ടായി.
 
'മണ്ണിന്റെ മക്കള്‍ വാദ'ത്തിന് ശക്തിപകരുന്ന വിധത്തില്‍ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ഈയടുത്ത് കൊണ്ടുവന്ന വിജ്ഞാപനവുമായും വിവാദനീക്കങ്ങളെ ബന്ധപ്പെടുത്തുന്നവരുണ്ട്. സ്വകാര്യമേഖലയില്‍ 50,000 രൂപവരെ പ്രതിമാസ ശമ്പളമുള്ള ജോലികള്‍ക്ക് 75 ശതമാനം പ്രാദേശിക സംവരണം ബാധകമാക്കുന്ന വിധത്തില്‍ ഹരിയാന സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം വിജ്ഞാപനം ഇറക്കിയിരുന്നു. ഹരിയാനയില്‍ ജനിച്ചവര്‍ക്ക്, അല്ലെങ്കില്‍ അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കാണ് സംവരണം. പത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികളും ട്രസ്റ്റുകളും സൊസൈറ്റികളും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. ഡല്‍ഹിയോടു ചേര്‍ന്നുകിടക്കുന്ന ഹരിയാനയില്‍പ്പെട്ട ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ജീവനക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ നീക്കം. ഡല്‍ഹിലെ താങ്ങാനാവാത്ത വാടക കാരണം മാധ്യമസ്ഥാപനങ്ങളുടെയും ഐ.ടി കമ്പനികളുടെയും മറ്റും ആസ്ഥാനങ്ങള്‍ ന്യൂഡല്‍ഹിയില്‍ നിന്ന് 30- 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗുരുഗ്രാം, രോഹ്തക്ക്, പല്‍വാല്‍, ഫരീദാബാദ് എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.
 
സര്‍ക്കാര്‍ ജോലികളില്‍ ഭാഷാടിസ്ഥാനത്തിലുള്‍പ്പെടെ പ്രാദേശിക സംവരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യമേഖലയില്‍ ജോലിക്കു പ്രാദേശി   സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയ്ക്കും ദേശീയോദ്ഗ്രഥന സങ്കല്‍പത്തിനും വിരുദ്ധമാണ് എന്നിരിക്കെയായിരുന്നു ഹരിയാനയുടെ നടപടി. സമാനനീക്കം ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരും ആലോചിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജി.ബി പന്ത് ആശുപത്രിയില്‍ ശനിയാഴ്ച മലയാളവിരുദ്ധ സര്‍ക്കുലര്‍ ഇറങ്ങിയത്. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ സ്വഭാവമുള്ള നിയമങ്ങള്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് 1984ല്‍ ജസ്റ്റിസ് പി.എന്‍ ഭഗവതി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago