കുഴല്‍പ്പണക്കേസിനെ ചൊല്ലി നിയമസഭയില്‍ വാക്‌പോര്: കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷം, പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി നിയമസഭയില്‍ വാക്‌പോര്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്ന രീതിയിലാവരുത് അന്വേഷണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സംഘപരിവാറിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണത്തില്‍ ഒന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.കേസില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക സംഘം അന്വേഷിക്കുന്നു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ മേല്‍നോട്ടത്തില്‍ 96 സാക്ഷികളുടെ മൊഴി എടുത്തു. 20 പ്രതികള്‍ പിടിയിലായി. ഒരു കോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയും സ്വര്‍ണവും പിടിച്ചെടുത്തു.ഇഡി ആവശ്യപ്പെട്ട വിവരങ്ങള്‍ ജൂണ്‍ ഒന്നിന് കൈമാറി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒത്തുതീര്‍പ്പിന്റെ വിവരമുണ്ടെങ്കില്‍ പുറത്ത് വിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എയായിരുന്നു നോട്ടീസ് നല്‍കിയത്.കള്ളപ്പണം ഒഴുക്കി കേരളത്തില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."