നികുതി നിയമങ്ങളില്‍ മാറ്റം വരുത്തി യു.എ.ഇ; ചില സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധിത നികുതി ബാധകമല്ല
UAE announces major new tax law changes in the country
നികുതി നിയമങ്ങളില്‍ മാറ്റം വരുത്തി യു.എ.ഇ; ചില സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധിത നികുതി ബാധകമല്ല
ദുബായ്: നികുതി നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ. ചില കമ്പനികളെയും സ്ഥാപനങ്ങളെയും നിര്‍ബന്ധിതമായി നല്‍കേണ്ട കോപ്പറേറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള നിയമ പരിഷ്‌കാരങ്ങളാണ് യു.എ.ഇ നടപ്പില്‍ വരുത്തിയത്.
യു.എ.ഇ കാബിനറ്റിന്റെ തീരുമാനപ്രകാരം സാമ്പത്തിക്ക മന്ത്രാലയമാണ് പൊതുജനത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്ന കമ്പനികളെ നിര്‍ബന്ധിതമായ നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്.
പൊതുജന ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, ജനത്തിന് ഉപകാരപ്രദമായ സ്ഥാപനങ്ങള്‍ക്കും അല്ലെങ്കില്‍ യു.എ.ഇയിയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് നികുതിയിളവ് ലഭിക്കുക.
പൊതുജനക്ഷേമം, മനുഷ്യ സ്‌നേഹം പ്രചരിപ്പിക്കല്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ എന്നിവ നിര്‍വഹിക്കുക വഴി യു.എ.ഇയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് നികുതിയിളവ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
മതകാര്യം, ജീവകാരുണ്യം, ശാസ്ത്രം, വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് പ്രധാനമായും നികുതിയിളവ് ബാധകമാവുക. നികുതിയിളവ് നേടുന്നതിനായി മേല്‍ പറഞ്ഞ സ്ഥാപനങ്ങള്‍ യു.എ.ഇയുടെ നികുതി നിയമത്തിലെ ആര്‍ട്ടിക്കിള്‍(9)ലെ നിബന്ധനകള്‍ പാലിച്ചിരിക്കണം കൂടാതെ ഫെഡറല്‍, പ്രാദേശിക നിയമങ്ങളും ഈ സ്ഥാപനങ്ങള്‍ യഥാവിധിപാലിക്കുന്നതാവണം.
അതിനൊപ്പം തന്നെ ഈ സ്ഥാപനങ്ങള്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിയില്‍ രജിസ്ട്രര്‍ ചെയ്തതും ടാക്‌സ് രജിസ്ട്രഷന്‍ നമ്പര്‍ ഉള്ളതുമായതാണെങ്കില്‍ മാത്രമേ ടാക്‌സ് ഇളവ് ലഭിക്കുകയുള്ളൂ. 3,75000 ദിര്‍ഹത്തിന് കൂടുതല്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കാണ് കോര്‍പറേറ്റ് നികുതികള്‍ ബാധകമാവുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, പ്രകൃതിവിഭവ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തി, യോഗ്യതയുള്ള പൊതു ആനുകൂല്യ സ്ഥാപനങ്ങള്‍, യോഗ്യതയുള്ള നിക്ഷേപ ഫണ്ട്, യോഗ്യതയുള്ള സംസ്ഥാന അതോറിറ്റിയുടെ നിയന്ത്രണ മേല്‍നോട്ടത്തിന് വിധേയമായ പൊതു പെന്‍ഷന്‍ അല്ലെങ്കില്‍ സാമൂഹിക സുരക്ഷാ ഫണ്ട്, മുതലായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യു.എ.ഇ.യില്‍ നികുതിയിളവ് ബാധകമാണ്.
Content Highlights: UAE announces major new tax law changes in the country
നികുതി നിയമങ്ങളില്‍ മാറ്റം വരുത്തി യു.എ.ഇ; ചില സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധിത നികുതി ബാധകമല്ല
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."