ബി.ജെ.പിയുടെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപി എം.പിക്ക് ബി.ജെ. പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
ഉണ്ടായിരുന്ന ഒരു സീറ്റുപോലും നഷ്ടപ്പെടുത്തുകയും ഫണ്ട് വിതരണത്തിലെ ക്രമക്കേടുകളും ഉള്‍പ്പെടെ സംസ്ഥാന നേതൃത്വത്തിനെതിരേ നിരവധി പരാതികള്‍ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ തോല്‍വിയെക്കുറിച്ച് പരിശോധിക്കാന്‍ കേന്ദ്ര നേതൃത്വം തയാറായത്.
തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കുഴല്‍പ്പണക്കേസില്‍ നേതാക്കള്‍ ഉള്‍പ്പെട്ടതോടെയാണ് കേന്ദ്ര നേതൃത്വം അന്വേഷണത്തിലേക്ക് കടന്നത്. സംസ്ഥാന ഘടകത്തെയാകെ പിടികൂടിയിരിക്കുന്ന ഗ്രൂപ്പ് പോരിന്റെ ആഴം മനസിലാക്കിയതാണ് നിഷ്പക്ഷരായവരില്നിന്ന് റിപ്പോര്‍ട്ട് തേടാന്‍ ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
തെരഞ്ഞെടുപ്പിലുണ്ടായ വീഴ്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുന്നതിനെക്കുറിച്ച് ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."