HOME
DETAILS

ലക്ഷദ്വീപില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി സമാശ്വാസ നടപടികളില്ല; ജനജീവിതം ദുരിതപൂര്‍ണം

  
backup
June 07 2021 | 20:06 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b2%e0%b5%8b


സ്വന്തം ലേഖകന്‍
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ പ്രതിഷേധം ശക്തമായ ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാം തവണയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത്.
ബിത്രയില്‍കൂടി പൂര്‍ണ ലോക്ക്ഡൗണ്‍ ഉള്‍പ്പെടുത്തിയതോടെ പത്തില്‍ ആറ് ദ്വീപുകളും അടച്ചുപൂട്ടി. കവരത്തി, ആന്ത്രോത്ത്, കല്‍പ്പേനി, അമിനി, മിനിക്കോയ്, ബിത്ര ദ്വീപുകളില്‍ സമ്പൂര്‍ണ അടച്ചുപൂട്ടലായിരിക്കും. കില്‍ത്താന്‍, ചെത്ത്‌ലത്ത്, കട്മത്ത്, അഗത്തി ദ്വീപുകളില്‍ രാത്രി കര്‍ഫ്യൂ തുടരും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചക്ക് ഒരു മണി മുതല്‍ നാലുവരെ തുറക്കാം. ഹോട്ടലുകള്‍ രാവിലെ 7.30 മുതല്‍ 9.30 വരെയും ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെയും ആറ് മുതല്‍ ഒന്‍പത് വരെയും ഹോം ഡെലിവറി, പാഴ്‌സല്‍ എന്നിവക്കായി മാത്രം തുറക്കാം. മത്സ്യത്തൊഴിലാളികള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് മണി വരെ മാത്രമായിരിക്കും വില്‍പനക്ക് അനുമതി. മത്സ്യ വില്‍പനക്കാരും ഹോം ഡെലിവറി ചെയ്യുന്നവരും കൊവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കി അനുമതി വാങ്ങണം. കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ ഒരു മാസമായി തുടരുമ്പോഴും സമാശ്വാസ നടപടികളൊന്നും അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കൊവിഡിനൊപ്പം ട്രോളിങ്ങും പ്രകൃതിക്ഷോഭങ്ങളും തുടര്‍ച്ചയായതോടെ ദ്വീപ് ജനതയുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. ദിനേശ് ശര്‍മ അഡ്മിനിസ്‌ട്രേറ്ററായിരിക്കെ 21 ദിവസത്തെ ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ലക്ഷദ്വീപില്‍ ഒറ്റ കൊവിഡ് കേസ് പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം തൊഴില്‍ രഹിതരായവര്‍ക്ക് സമാശ്വാസമായി 4000 രൂപ മുതല്‍ 6000 രൂപ വരെ നല്‍കി. കൂടാതെ ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തിയതോടെയാണ് വ്യാപനം രൂക്ഷമായത്. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സമാശ്വാസ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും മുന്നോട്ട് വച്ചെങ്കിലും മുഖവിലയ്‌ക്കെടുത്തിട്ടില്ല. രണ്ട് ചുഴലിക്കാറ്റുകള്‍ വന്നതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായിട്ടും ഒരു സഹായവും നല്‍കിയില്ല. 104 ബോട്ടുകള്‍ ഭാഗികമായി തകരുകയും നിരവധി സ്ഥലങ്ങളില്‍ കൃഷി നാശം ഉണ്ടാകുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ഒരു നഷ്ടപരിഹാരവും നല്‍കിയിട്ടില്ല. ട്രോളിങ് പ്രഖ്യാപിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ പേര്‍ പ്രതിസന്ധിയിലായി. സമാശ്വാസ നടപടികള്‍ ആവശ്യപ്പെട്ടു ജനപ്രതിനിധികള്‍ ഇന്ന് കവരത്തിയില്‍ ജില്ലാ കലക്ടര്‍ അസ്ഗര്‍ അലിയെ നേരിട്ടു കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഇന്നലെ ചേര്‍ന്ന യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്തു.
ഫോറത്തിന്റെ നേതൃത്വത്തില്‍ കലക്ടര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കും നിവേദനം നല്‍കും. കൂടാതെ ഫോറത്തിന്റെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago