ഹജ്ജ് 2021: സേവനത്തിനായി ആരോഗ്യ മേഖല ജീവനക്കാർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
മക്ക: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് പങ്കെടുക്കാൻ താല്പര്യമുള്ള ആരോഗ്യ മേഖല ജീവനക്കാർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഹജ്ജ് വിസിറ്റിംഗ് ഫോഴ്‌സ് കമ്മിറ്റിയാണ് ഹജ്ജ് സീസണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ചില മെഡിക്കൽ സ്പെഷ്യാലിറ്റികളിൽ രജിസ്ട്രേഷൻ ആരംഭിച്ചതായി പ്രഖ്യാപിച്ചത്.
പ്രഖ്യാപിത ജോലികൾ താൽക്കാലിക കരാർ സംവിധാനം അനുസരിച്ചാണെന്ന് മന്ത്രാലയം വിശദീകരിച്ചു. തീവ്രപരിചരണ കൺസൾട്ടന്റ് ഡോക്ടർ, ഫസ്റ്റ് ഡെപ്യൂട്ടി ഡോക്ടർ, തീവ്രപരിചരണ ഡെപ്യൂട്ടി, തീവ്രപരിചരണ ജീവനക്കാരൻ, നഴ്സിംഗ് പരിചരണം റെസ്പിറേറ്ററി തെറാപ്പി, സീനിയർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, ടെക്നീഷ്യൻ തുടങ്ങിയ മേഖലകളിലാണ് രജിസ്ട്രേഷൻ.
രജിസ്റ്റർ ചെയ്യുന്നവർ ആരോഗ്യ സ്‌പെഷ്യാലിറ്റികൾക്കായുള്ള സഊദി കമ്മീഷനിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അപേക്ഷകൻ “കൊറോണ” വൈറസിന് വാക്സിനേഷൻ ഡോസ് നേടുകയും വേണം. താല്പര്യമുള്ളവർ https://systems.moh.gov.sa/HajjManPower/CandidateForm/VisitingVerification.aspx എന്ന ലിങ്കിൽ കയറിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."