HOME
DETAILS

പ്രവാചക നിന്ദയുടെ പേരിൽ ലോകത്തിന് മുന്നിൽ നാണംകെട്ട ഭരണകൂടം സ്വന്തം പൗരന്മാർക്കെതിരെ പ്രതികാരം തീർക്കുന്നു: പ്രവാസി സാംസ്‌കാരിക വേദി

  
backup
June 11 2022 | 16:06 PM

pravasi-samskarika-vedi-jiddah-1206

ജിദ്ദ: പ്രവാചക നിന്ദയുടെ പേരിൽ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ നാണംകെട്ട സംഘ്പരിവാർ ഭരണകൂടങ്ങൾ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പോലെ സ്വന്തം പൗരന്മാർക്കെതിരെ പ്രതികാര നടപടികൾ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് പ്രതിഷേധങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്ന് സർക്കാരുകൾ മനസ്സിലാക്കണം. പ്രവാചക നിന്ദക്കെതിരെ അലഹാബാദിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ജാവേദ് മുഹമ്മദ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായ നൂറുകണക്കിന് ആളുകളെ നിരുപാധികമായി ഉടൻ വിട്ടയക്കണം. പ്രവാചക നിന്ദ നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിഷേധക്കാർക്കെതിരെ പോലീസ് നടപടി കാട്ടി ഭയപ്പെടുത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്.

സുപ്രീം കോടതി വിധിയെപ്പോലും കാറ്റിൽപറത്തി പ്രതിഷേധങ്ങൾ നടത്തുന്നവരുടെ വീടുകളും സ്ഥാപനങ്ങളും തകർക്കാനുള്ള പുറപ്പാടിലാണ് സർക്കാർ. ഇത്തരം ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ജനകീയമായ ഉയർത്തെഴുന്നേൽപുകൾ അനിവാര്യമാണെന്ന് പ്രവാസി എക്‌സിക്യൂട്ടീവ് വിലയിരുത്തി. പ്രവാചകനെ അധിക്ഷേപിച്ച് പര മത വിദ്വേഷ പ്രചാരണം നടത്തിയ ബി.ജെ.പി നേതാക്കളുടെ വംശീയ ബോധത്തെ പാർട്ടി അച്ചടക്ക നടപടിയിലൂടെ മറച്ചുവെക്കാനാവില്ല. ഇന്ത്യയോട് സൗഹൃദം പുലർത്തുന്ന ഇന്ത്യക്കാരുടെ അന്നം കൂടിയായ ഖത്തർ, യു.എ.ഇ, സൗദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പ്രതിഷേധം ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തി രേഖാമൂലം അറിയിച്ചു. ഒ.ഐ.സിയും കടുത്ത അമർഷം രേഖപ്പെടുത്തി. 2021 ൽ ഇന്ത്യയിൽ മുസ്‌ലിംകൾക്കും ക്രൈസ്തവർക്കുമെതിരെ വ്യാപകമായി കൊലയും അക്രമണങ്ങളും ഭീഷണികളും ഉണ്ടായെന്ന് മത സ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്ക പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ ഗൗരവത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മുസ്‌ലിം ക്രൈസ്തവ വിഭാഗങ്ങളുടെ ഉൻമൂലനവും പരമത വിദ്വേഷവും സംഘ് പരിവാറിനും ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിക്കും മുഖ്യ അജണ്ടയാണ്. ഇത് മനസിലാക്കിക്കൊണ്ട് തന്നെയാണ് ബി.ജെ.പി വക്താവ് നൂപൂർ ശർമയുടെയും ഡൽഹി ബി.ജെ.പി മാധ്യമ വിഭാഗം മേധാവി നവിൻ കുമാർ ജീൻ ഡാറിൻറെയും പ്രവാചകനെ അധിക്ഷേപിച്ചു കൊണ്ടുള്ള വംശീയ വിദ്വേഷ പ്രചാരണത്തെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.
ആൾക്കൂട്ട കൊലപാതകങ്ങളിലൂടെയും വംശഹത്യകളിലൂടെയും നിർമിച്ചെടുക്കുന്ന മോദിയുടെ ഇന്ത്യ, മത നിരപേക്ഷ ഇന്ത്യയെയും വൈവിധ്യങ്ങളുടെ മഴവിൽ ദേശീയതയെയും തകർത്തേ അടങ്ങൂ.
ബാബരി മസ്ജിദ് തകർത്തതിനു ശേഷം ഇന്ത്യയിലെ പ്രധാന മസ്ജിദുകൾക്കടിയിലെല്ലാം ശിവലിംഗം തേടി പോകുന്ന വംശീയവും ഹിംസാത്മകവുമായ സംസ്‌കാരത്തിന് തടയിടാൻ മതനിരപേക്ഷ ജനാധിപത്യ ബോധമുള്ളവർ ജാഗ്രത്താവണം -പ്രവാസി വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ എക്‌സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago