HOME
DETAILS
MAL
സമയം വേണം;മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാം, ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് വഴങ്ങി ട്വിറ്റര്‍
backup
June 08 2021 | 09:06 AM
ന്യൂഡല്‍ഹി:ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വഴങ്ങി ട്വിറ്റര്‍. കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നും നയം നടപ്പാക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ അറിയിച്ചു.
നേരത്തെ രാജ്യത്തെ ഐ.ടി. നയം അംഗീകരിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു. നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്നു കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.
ഇന്ത്യ ആസ്ഥാനമായി ഓഫീസര്‍മാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍, ബാധ്യതകളില്‍നിന്നൊഴിയാന്‍ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്നു ശനിയാഴ്ച ഐ.ടി. മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."