'കണ്ടാല്‍ ഒരുപോലെയായിരിക്കും മാറാതെ നോക്കണേ…' അറിഞ്ഞിരിക്കാം URL ഹൈജാക്കിംഗ് തട്ടിപ്പിനെക്കുറിച്ച്
അറിഞ്ഞിരിക്കാം URL ഹൈജാക്കിംഗ് തട്ടിപ്പിനെക്കുറിച്ച്
സൈബര്‍ തട്ടിപ്പിനിരയായി പണം നഷ്ടപ്പെടുന്നത് സ്ഥിരം സംഭവമായി മാറുകയാണ്.
ഒറ്റനോട്ടത്തില്‍ പ്രധാന വെബ്‌സൈറ്റുകളുടെ അഡ്ഡ്രസ്സ് പോലെ തോന്നിക്കത്തക്കവിധം അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് അഡ്രസ്സിലെ അക്ഷരങ്ങള്‍ തെറ്റിച്ച് തട്ടിപ്പ് സൈറ്റുകളിലേത്തിക്കുന്ന പുതിയ സൈബര്‍ സൈബര്‍ തട്ടിപ്പാണ് ടൈപോസ്‌ക്വോട്ടിംഗ്.
ഉദാഹരണമായി Goggle. com , foogle. com, hoogle. com, boogle. com, yoogle. com, toogle. com, roogle. com തുടങ്ങിയ രീതിയിലുള്ളതാണ് URL ഹൈജാക്കിംഗ് സൈറ്റുകള്‍. കെട്ടിലും മട്ടിലും യഥാര്‍ഥ വെബ്‌സൈറ്റിനെ അനുസ്മരിപ്പിക്കുന്നതായിരിക്കും ടൈപോസ്‌ക്വോട്ടിംഗ് വെബ്‌സൈറ്റുകള്‍. യഥാര്‍ഥ വെബ്‌സൈറ്റിന്റെ അഡ്രസ് ടൈപ്പു ചെയ്യുമ്പോള്‍ അതില്‍ ഒരക്ഷരം തെറ്റിയാല്‍ എത്തിച്ചേരുന്നത് URL ഹൈജാക്കിംഗ് വെബ്‌സൈറ്റുകളിലേക്കാകാം. ഒറിജിനല്‍ വെബ്‌സൈറ്റ് പോലെ തോന്നിക്കാന്‍ വേണ്ടി അവരുടെ ലോഗോകള്‍, ലേഔട്ട്, ഉള്ളടക്കം തുടങ്ങിയവയൊക്കെ ഇത്തരം വ്യാജ വെബ്‌സേറ്റില്‍ കാണാം.
അഡ്രസ് എക്‌സ്‌റ്റെന്‍ഷന്‍ മാറ്റിയും തട്ടിപ്പിനിരയാക്കാം. '.org' എന്നതിന് പകരം '.com' എന്നായിരിക്കും ഹൈജാക്കിംഗ് സൈറ്റില്‍. ഉദാഹരണം google.co ക്ക് പകരം google.org . www.facebook.com wwwfacebook.com എന്ന രീതിയിലും. അറിയപ്പെടുന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കിങ് സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ കാണാറുള്ളത്. ഇവയില്‍ ലോഗ് ഇന്‍ ചെയ്യുകയും ബാങ്കിങ് വിശദാംശങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ നല്‍കിയാല്‍ തട്ടിപ്പിനിരയാകാം. ഇങ്ങനെ ലഭിക്കുന്ന പല വിവരങ്ങളും സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു.
ശ്രദ്ധിക്കുക.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
തെറ്റായ വെബ് സൈറ്റിലേക്കാണ് പ്രവേശിച്ചത് എന്ന് മനസ്സിലായാല്‍ ബ്രൗസര്‍ ക്ലോസ് ചെയ്ത് കുക്കീസ് ക്ലിയര്‍ ചെയ്യുക.
വെബ്‌സൈറ്റിന്റെ പേര് ടൈപ്പു ചെയ്ത ശേഷം എന്തെങ്കിലും പന്തികേടു തോന്നിയാല്‍ വീണ്ടും പരിശോധിക്കുക.
URL ഹൈജാക്കിംഗ് പ്രതിരോധം ഉള്ള ബ്രൗസറുകള്‍ ഉപയോഗിക്കുക.
പല ബ്രൗസറുകള്‍ക്കും ടൈപോസ്‌ക്വോടിങ്ങിനെതിരെയുള്ള വെബ് എക്‌സ്റ്റെന്‍ഷനുകള്‍ ലഭിക്കും. അവ പ്രയോജനപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."