ചില മത നേതാക്കളുമായി ചര്‍ച്ച നടത്തിയ മോദി എന്തുകൊണ്ടാണ് ഹിന്ദു-മുസ്ലിംമത നേതൃത്വത്തെ കാണാതിരുന്നതെന്ന് ഡി.വൈ.എഫ്.ഐ
മോദി എന്തുകൊണ്ടാണ് ഹിന്ദു-മുസ്ലിംമത നേതൃത്വത്തെ കാണാതിരുന്നതെന്ന് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: കേരള സന്ദര്‍ശന വേളയില്‍ ചില മത നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി എന്നാല്‍ ഹിന്ദു-മുസ്ലിം മത നേതൃത്വത്തെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി കാണാതിരുന്നതെന്നും ഡി.വൈ.എഫ്.ഐ. കൂടിക്കാഴ്ച്ചയുടെ രാഷ്ട്രീയ ഉദ്ദേശം എല്ലാവര്‍ക്കും മനസിലാവും. ചരിത്രപരമായ കാരണത്താല്‍ സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന വിവിധ ജനവിഭാഗങ്ങളെ കാണാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
കപട സംവാദങ്ങളുടെ പേരില്‍ യുവതയെ പറ്റിക്കുന്ന പ്രധാനമന്ത്രിയെ തിരിച്ചറിയണം. ബിജെപിയുടെ പരിപാടിയാണെന്ന് പറഞ്ഞ് ക്ഷണിച്ചാല്‍ യുവാക്കളെ കിട്ടില്ലെന്നതിനാലാണ്, രാഷ്ട്രീയ പരിപാടിയല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് യുവം സംഘടിപ്പിച്ചതെന്നും സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ഹിന്ദു-മുസ്ലിംമത നേതൃത്വത്തെ കാണാതിരുന്നതെന്ന് ഡി.വൈ.എഫ്.ഐ
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന വേളയില്‍ ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങള്‍ ഉയര്‍ത്തിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുമെന്ന് ഭയന്നാണ് സംവാദം നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന യുവം പരിപാടി മറ്റൊരു മന്‍കീബാത്ത് മാത്രമാക്കി മാറ്റിയത്. രാഷ്ട്രീയമില്ലാതെ യുവാക്കളുമായി സംവദിക്കാന്‍ സംഘടിപ്പിച്ചതാണെന്ന് സംഘാടകര്‍ പറഞ്ഞ പരിപാടിയില്‍ പങ്കെടുത്ത ചെറുപ്പക്കാരെ മോദിയും ബിജെപിയും പറ്റിക്കുകയാണ് ചെയ്തത്. സംവാദം പോയിട്ട് ഒരു ചോദ്യം പോലും യുവം പരിപാടിയില്‍ അനുവദിച്ചിട്ടില്ല എന്നത് പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്ന ഭീരുവാണെന്ന ഡി.വൈ.എഫ്‌ഐയുടെ ആരോപണം ശരിയാണെന്ന് ഉറപ്പിക്കുന്നതാണ്. അങ്ങനെ യുവം പരിപാടി കാറ്റ് പോയ ബലൂണായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തില്‍ ബിജെപി പരിപാടിക്കാണെന്ന് പറഞ്ഞാല്‍ യുവാക്കളെ കിട്ടില്ല എന്ന കാരണത്താലാണ് കള്ളം പറഞ്ഞ് പറ്റിച്ച് യുവം പരിപാടി സംഘടിപ്പിച്ചത്. മാത്രമല്ല വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഈ രാഷ്ട്രീയ പരിപാടിയിലേക്ക് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചത് ശരിയാണോ. കേരള സന്ദര്‍ശന വേളയില്‍ ചില മത നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി എന്നാല്‍ ഹിന്ദു-മുസ്ലീം മത നേതൃത്വത്തെ എന്തു കൊണ്ടാണ് പ്രധാനമന്ത്രി കാണാതിരുന്നത്. ഇപ്പോള്‍ നടത്തിയ കൂടിക്കാഴ്ച്ചയുടെ രാഷ്ട്രീയ ഉദ്ദേശം എല്ലാവര്‍ക്കും മനസിലാവും. അതു പോലെ ചരിത്രപരമായ കാരണത്താല്‍ സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന വിവിധ ജനവിഭാഗങ്ങളെ കാണാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം.
ഇന്ത്യ കേരളം തൊഴില്‍ നല്‍കുന്നില്ല എന്നാക്ഷേപിച്ച പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാര്‍ വിവിധ റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ വഴി നടത്തിയിട്ടുള്ള നിയമനത്തിന്റെ എണ്ണം എത്രയാണെന്ന് പറയാന്‍ തയ്യാറുണ്ടോ ?കേരളത്തില്‍ 2016-23 കാലഘട്ടത്തില്‍ 206513 നിയമനങ്ങള്‍ നടത്തിയപ്പോള്‍ കേന്ദ്രം എത്ര നടത്തിയെന്ന് പറയാന്‍ തയ്യാറാകണം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴില്‍ വെട്ടിക്കുറച്ചും തൊഴില്‍ കരാര്‍വത്ക്കരിച്ചും മുന്നോട്ട് പോകുന്ന യുവജന വിരുദ്ധമായ സമീപനം കേന്ദ്രം തിരുത്താന്‍ തയ്യാറുണ്ടോ എന്നും പ്രധാനമന്ത്രി വ്യക്തമാക്കണം.
ഇത്തരത്തില്‍ യുവജനങ്ങളെ വഞ്ചിക്കുന്ന പ്രധാനമന്ത്രി യുവജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകണമെന്നും എക്കാലവും ഭീരുവായി ഒളിച്ചോടി മന്‍കീ ബാത്ത് നടത്തി കപട സംവാദങ്ങളുടെ പേരില്‍ യുവതയെ പറ്റിക്കുന്ന പ്രധാനമന്ത്രിയെ തിരിച്ചറിയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെസനോജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."