HOME
DETAILS

'കൈ' പിടിക്കുമോ കർണാടക?

  
backup
April 27, 2023 | 5:12 AM

karnataka-election-3

പ്രൊഫ. റോണി കെ. ബേബി


2023 ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. ബി.ജെ.പിയിൽനിന്ന് അധികാരം തിരിച്ചുപിടിക്കാൻ സാധ്യമായ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് കോൺഗ്രസ് നേതൃത്വം. ദേശീയതലത്തിൽ പുതുതായി രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ ഐക്യത്തിന്റെ ഭാവിയെയും ഒരു പരിധിവരെ കർണാടക തെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കും.


മുസ്‌ലിം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന 4% സംവരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപ് റദ്ദാക്കിയ കർണാടക സർക്കാർ നടപടി വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമം. മതന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിൽ കേന്ദ്രീകരിക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ഏകീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഭരണ വിരുദ്ധ വികാരത്തെ മറികടക്കാമെന്ന് അവർ കരുതുന്നു. എന്നാൽ മുസ്‌ലിം വിഭാഗത്തിന് നൽകിയിരുന്ന സംവരണം പിൻവലിക്കാനും അത് ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങൾക്കിടയിൽ വിഭജിച്ച് നൽകാനുമുള്ള ബി.ജെ.പിയുടെ നീക്കം ഒരേസമയംതന്നെ പാർട്ടി ക്യാംപിൽ പ്രതീക്ഷകളും ആശങ്കകളും സൃഷ്ടിച്ചിട്ടുണ്ട്. സംവരണം ലഭിക്കാത്ത ഉപജാതികളിൽനിന്ന് വലിയ പ്രതിഷേധമാണ് ബി.ജെ.പി നേരിടുന്നത്.


ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഓൾഡ് മൈസൂർ മേഖലയിലെ സ്വാധീനം ഇക്കുറിയും നിലനിർത്താൻ കഴിയുമെന്നും ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ തങ്ങൾക്ക് അനുകൂലമാകും എന്നുമാണ് ജെ.ഡി.എസ് കരുതുന്നത്.


ബി.ജെ.പിയിൽ നിന്നുമുണ്ടായ വ്യാപകമായ കൂറുമാറ്റങ്ങൾ, ഭരണവിരുദ്ധവികാരം, അഴിമതി ആരോപണങ്ങൾ, ജാതിരാഷ്ട്രീയം തുടങ്ങിയ നിരവധി ഘടകങ്ങള്‍ കർണാടകയില്‍ ബി.ജെ.പിയുടെ വോട്ട് ബാങ്കിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും ബി.ജെ.പി വിട്ടതോടെ ലിംഗായത്തുകള്‍ക്കിടയില്‍ പാർട്ടിയോടുള്ള മനോഭാവം വലിയ രീതിയില്‍ പ്രതികൂലമായിട്ടുണ്ട്. കൂടാതെ, ഗവൺമെൻ്റ് പദ്ധതികളിൽ 40% തുക കരാറുകാരിൽനിന്ന് കോഴയായി സർക്കാരിലെ ഉന്നതരുടെ കൈകളിലേക്ക് എത്തുന്നു എന്ന ആരോപണവും കർണാടകയെ പിടിച്ചുലച്ചിട്ടുണ്ട്. ക്ഷീര രംഗത്തെ ഇന്ത്യയിലെ പ്രശസ്ത ബ്രാൻഡുകളായ അമുലിന്റെയും നന്ദിനിയുടെയും പേരിൽ നടക്കുന്ന രാഷ്ട്രീയപോരും തെരഞ്ഞെടുപ്പിന്റെ ചൂട് ഉയർത്തിയിട്ടുണ്ട്.


കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ നിരവധി വിഷയങ്ങൾ ചർച്ചയാകുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോൾ വ്യക്തമാകുന്നത് ജാതി ഘടകങ്ങളുടെ സ്വാധീനം തന്നെയാണ്. ഈ തെരഞ്ഞെടുപ്പിൽ നിർണായകമാവുക ലിംഗായത്ത് വോട്ടുകളുടെ ചലനമായിരിക്കും. ലിംഗായത്തുകൾ ബി.ജെ.പിക്കൊപ്പം ഇത്തവണയും നിന്നാൽ തെരഞ്ഞെടുപ്പിനുശേഷം തൂക്കുസഭ ഉണ്ടാവുകയും ജെ.ഡി.എസിന്റെ പങ്കാളിത്തത്തോടെ ബി.ജെ.പി സർക്കാരിനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും. എന്നാൽ ലിംഗായത്ത് വോട്ടുകളിൽ മൂന്നിൽ ഒന്നെങ്കിലും കോൺഗ്രസിലേക്ക് മാറിയാൽ വ്യക്തമായ ഭൂരിപക്ഷത്തോടെ പാർട്ടി അധികാരത്തിലേറും.


ജെ.ഡി.എസിന്റെ തട്ടകമായ ഓൾഡ് മൈസൂറിൽ അവർക്ക് ക്ഷീണം ഉണ്ടായാൽ അതിൻ്റെ ഗുണം കോൺഗ്രസിനോ ബി.ജെ.പിക്കോ എന്നതും തെരഞ്ഞെടുപ്പിൽ നിർണായകമാണ്. കൂടാതെ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം എന്തു സ്വാധീനമാണ് തെരഞ്ഞെടുപ്പിൽ ചെലുത്തുക എന്നതും വോട്ടെണ്ണുമ്പോൾ മാത്രമേ വ്യക്തമാവുകയുള്ളൂ. ഏതായാലും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള സൂചനകളായിരിക്കും കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നൽകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതി

Kuwait
  •  21 days ago
No Image

ജസീറ എയർവെയ്സിന്റെ പുതിയ സർവീസുകൾ: കേരളത്തിലേക്കും മംഗലാപുരത്തേക്കും കൂടുതൽ സർവീസുകൾ 

Kuwait
  •  21 days ago
No Image

യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ നീക്കം; അന്താരാഷ്ട്ര സംഘടനകൾ കൈകോർക്കുന്നു

International
  •  21 days ago
No Image

ആരോഗ്യമുള്ളവരെ കണ്ടെത്താനാകാതെ ഗവേഷകർ; പുതിയ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ നിന്നും ഫൈസറും ബയോഎൻടെക്കും പിന്മാറി

International
  •  21 days ago
No Image

വാണിജ്യ എല്‍പിജി വിതരണത്തിലെ തിരിമറി; പരാതികളില്‍ ഇടപെടല്‍; ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം 

Kerala
  •  21 days ago
No Image

മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരുക്ക്; വ്യാപക നാശനഷ്ടം 

International
  •  21 days ago
No Image

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി

Kerala
  •  21 days ago
No Image

ജനപിന്തുണ നഷ്ടപ്പെട്ട ട്രംപ് രാഷ്ട്രീയ അതിജീവനത്തിന് പുതിയ തന്ത്രങ്ങൾ മെനയുന്നു; രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യും

International
  •  21 days ago
No Image

നാറ്റോ രൂപീകരിച്ചത് ഹോര്‍മുസില്‍ സൈനിക നീക്കം നടത്താനല്ല; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഫ്രാന്‍സ് 

International
  •  21 days ago
No Image

പി.വി. അൻവറിനെതിരെ വ്യക്തിപരമായ അധിക്ഷേപം: എൽഡിഎഫിനെതിരെ പൊലിസിൽ പരാതി നൽകി കോൺഗ്രസ്

Kerala
  •  21 days ago