ഏകാധിപത്യത്തിനെതിരേ പ്രതിരോധം അനിവാര്യം
പ്രൊഫ. കെ. അരവിന്ദാക്ഷന്‍
കോണ്‍ഗ്രസിന് ഇടതുപക്ഷവുമായി ചേര്‍ന്നുള്ള മുന്നണി അപ്രായോഗികമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ടി.എം.സിയുമായി ചേര്‍ന്നൊരു മുന്നണിയായി മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ കഴിയുമായിരുന്നു. ഏതാനും സീറ്റുകളില്‍ ജയിക്കാനും കഴിയുമായിരുന്നു. ഒരുപക്ഷേ, ഇതിന്റെ നേരിയ തോതിലുള്ള പ്രതിഫലനം കേരളത്തിലും ഉണ്ടണ്ടാകുമായിരുന്നു. ഇതൊന്നും നടക്കാതെ പോയതിനുള്ള തുല്യബാധ്യത കേരളത്തിലെ ഇടതുപാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും ഏറ്റെടുക്കേണ്ടണ്ടിവരും. രണ്ടണ്ട് കാരണങ്ങളുണ്ടണ്ട് ഇത്തരമൊരു നിഗമനത്തിന്. ഒന്ന്, എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനെ നയിക്കുന്ന വികാരം അന്ധമായ കോണ്‍ഗ്രസ് വിരോധമാണെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പൊതുവിലും യുവ കോണ്‍ഗ്രസുകാര്‍ക്ക് പ്രത്യേകിച്ചും നിലവിലുള്ളത് കമ്യൂണിസ്റ്റ് വിരുദ്ധ വികാരമാണ്. രണ്ടണ്ട്, ഇരുകൂട്ടര്‍ക്കും പൊതുവായ ഒന്നുണ്ടണ്ട്. അതായത് അധികാരക്കൊതി. ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും സംസ്ഥാനത്തിന്റെ ഭരണം കൈയടക്കിവന്നിരുന്നത് യു.ഡി.എഫും എല്‍.ഡി.എഫും ഇടവിട്ടായിരുന്നു. ഇക്കുറിയും ഇതാവര്‍ത്തിക്കുമെന്ന ധാരണയാണ് തെറ്റിപ്പോയത്. ഈ സംഭവവികാസത്തെ മുന്‍കൂട്ടി കാണാനോ സ്വന്തം സംഘടനാ ബലം ശക്തമാക്കാനോ കോണ്‍ഗ്രസും സഖ്യകക്ഷികളും വേണ്ടണ്ടത്ര ശ്രദ്ധ ചെലുത്തുകയുണ്ടണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എം- സി.പി.ഐ എന്നീ കക്ഷികളും മറ്റു സഖ്യകക്ഷികളും ഭരണം തുടരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘടിതമായൊരു ഭരണസംവിധാനവും അതിവിശദമായൊരു പ്രചാരണ തന്ത്രവും രൂപപ്പെടുത്തിയെടുക്കുകയും സ്വന്തം ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയും ചെയ്തു എന്നതാണ് എല്‍.ഡി.എഫിന്റെ കൂടുതല്‍ ശക്തമായ രണ്ടണ്ടാം വരവ് വെളിവാക്കുന്നത്.
അതേസമയം, കേരളവും തമിഴ്‌നാടും നഷ്ടപ്പെട്ടാലും കര്‍ണാടക ഏത് വിധേനയും നിലനിര്‍ത്തിയെന്നതും പുതുച്ചേരിയിലെ നേട്ടവും ബി.ജെ.പിക്ക് ആഘോഷമാക്കാന്‍ വഴിയൊരുക്കി. അതിനാല്‍ പശ്ചിമബംഗാളിലെ പരാജയത്തെ മാന്യമായ നിലയില്‍ അംഗീകരിക്കുന്നതിനുപകരം മമതയെയും ടി.എം.സിയേയും ക്രൂശിക്കാനും മമത സര്‍ക്കാരുമായി ഏറ്റുമുട്ടാനുമാണ് മോദി-ഷാ നീക്കമെങ്കില്‍ അവര്‍ക്കതില്‍ നിരാശപ്പെടേണ്ടണ്ടിവരും. ഇതിനകം തന്നെ മമതയുടെ നീക്കം ബംഗാളി ജനതയുടെ അഭിമാനവും അന്തസും ഉയര്‍ത്തിക്കാട്ടി അവിടത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ബി.ജെ.പി വിരുദ്ധ വികാരം കൂടുതല്‍ ശക്തമാക്കാനാണ്. തെരഞ്ഞെടുപ്പിനു മുന്‍പ് ടി.എം.സി വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയ നിരവധി നേതാക്കളും അണികളും തിരികെ എത്താനുള്ള തത്രപ്പാടിലുമാണിന്ന്.
മൂന്നാം തവണയും കേന്ദ്രഭരണത്തിലെത്താമെന്ന് ലക്ഷ്യമിടുന്ന മോദി- അമിത്ഷാ കൂട്ടുകെട്ടിനുള്ള ഏറ്റവും ശക്തമായ വെല്ലുവിളി ഉയരുക മമതാ ബാനര്‍ജിയില്‍നിന്നുമായിരിക്കും. കോണ്‍ഗ്രസ് അടക്കുള്ള ദേശീയപാര്‍ട്ടികളും ഇടതുപാര്‍ട്ടികളും ബി.ജെ.പി ഇതര പ്രാദേശിക പാര്‍ട്ടികളും ദേശീയതലത്തില്‍ മമതയുടെ നേതൃത്വത്തില്‍ സംഘടിക്കാന്‍ തയാറായാല്‍ ഒരുപക്ഷേ, ബി.ജെ.പിയെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞേക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി 16 സംസ്ഥാന നിയമസഭകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഇതിനുള്ള ഒരു പരീക്ഷണശാലയാക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും.
2022 ല്‍ ഏഴ് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളാണ് നടക്കുക. 2022 ഫെബ്രുവരി-മാര്‍ച്ച് കാലയളവില്‍ യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലും ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നേക്കാം. 2023 ല്‍ ആണെങ്കില്‍ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ ഫെബ്രുവരിയിലും കര്‍ണാടകത്തില്‍ മെയിലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബറിലും തെരഞ്ഞെടുപ്പുകള്‍ നടക്കാനാണ് സാധ്യത. ഈ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ യു.പി ഒഴികെയുള്ളിടങ്ങളില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസായിരിക്കും. അതുകൊണ്ടണ്ടുതന്നെ യോഗി ആദ്യത്യനാഥിനും യു.പിയിലേക്കും നാഗ്പൂരിലേയും ബി.ജെ.പി, സംഘ്പരിവാര്‍ വൃന്ദങ്ങള്‍ക്കും ഡല്‍ഹിയിലെ മോദി- അമിത്ഷാ ഭരണത്തിനും യു.പിയിലെ തെരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. യു.പിയില്‍ കോണ്‍ഗ്രസിന് നേരിയ മുന്നേറ്റമെങ്കിലുമുണ്ടണ്ടാക്കാന്‍ കഴിയുന്നപക്ഷം അത് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വലിയ വെല്ലുവിളി തന്നെയായിരിക്കും ഉയര്‍ത്തുക.
മറിച്ച് ഇവിടെ പരാജയമാണ് ആവര്‍ത്തിക്കപ്പെടുന്നതെങ്കില്‍ അതിലൂടെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ തുടക്കം കുറിക്കുകയും ചെയ്യും.ഇവിടെയാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ സമൂലമായ അഴിച്ചുപണി അനിവാര്യമാകുന്നത്. നിലവിലുള്ള നേതൃത്വത്തിന് പ്രതിക്ഷ പാര്‍ട്ടികള്‍ക്കിടയിലുള്ള ബി.ജെ.പി- സംഘ്പരിവാര്‍ വിരുദ്ധ വികാരത്തെ ശക്തമാക്കാനും സെക്യുലര്‍ ചിന്താഗതിക്കാരായ പാര്‍ട്ടികളെ യോജിപ്പിച്ചു നിര്‍ത്താനും കഴിയുമെന്ന് തോന്നുന്നില്ല. ഇത്തരമൊരു അന്തരീക്ഷത്തെപ്പറ്റി നല്ല ബോധ്യമുള്ള മോദി- അമിത് ഷാ സഖ്യം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നേരിടാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയുമാണ്.
പൗരത്വ നിയമ ഭേദഗതിയും ജമ്മു കശ്മിര്‍ സംസ്ഥാനത്തെ വെട്ടിമുറിക്കാനുള്ള തീരുമാനം എതിര്‍പ്പുകള്‍ മറികടന്ന് പ്രായോഗികമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതു കൊണ്ടണ്ടുമാത്രം തൃപ്തിപ്പെടാനും സാംസ്‌കാരിക തനിമകൊണ്ടണ്ടും ലളിത ജീവിതശൈലിയാലും കേരളീയ സമൂഹത്തോട് ഒട്ടേറെ സമാനതകളുള്ള ലക്ഷദ്വീപ് സമൂഹത്തെ മൂലധന, ഫാസിസ്റ്റ് താല്‍പര്യങ്ങളുടെ ആവാസ അധീശത്വപ്രദേശമാക്കി മാറ്റാനുമുള്ള പരിശ്രമത്തിലാണിപ്പോള്‍ മോദി- അമിത്ഷാ സഖ്യം ഏര്‍പ്പെട്ടിരിക്കുന്നത്. സാംസ്‌കാരികവും സാമൂഹ്യവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകള്‍ കണക്കിലെടുത്താണ് അറുപതിനായിരത്തില്‍ കൂടുതലുള്ള ഇവിടത്തെ മുസ്‌ലിംകളെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയത്. പശുക്കളടക്കമുള്ള കന്നുകാലികളെ വളര്‍ത്തി പാലും പാല്‍ ഉത്പന്നങ്ങളും നിര്‍മിക്കുകയും നാളികേര, മത്സ്യകൃഷിയിലൂടെ സമാധാനപരമായ ലളിതജീവിതം നയിച്ചുവരുകയും ചെയ്തുവരുന്ന ഈ ദ്വീപ് വാസികളുടെ ഭൂമി വികസനത്തിന്റെ മറവില്‍ ഗുജറാത്തില്‍നിന്നുള്ള കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാ
നുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സംഘ്പരിവാര്‍ പാരമ്പര്യമുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ഇപ്പോള്‍ ഗുണ്ടണ്ടാ ആക്ട് അടക്കുള്ള നിയമനിര്‍മാണങ്ങള്‍ ഇതി
നായാണ് ഉപയോഗിക്കുന്നത്. ഭരണഘടനാവിരുദ്ധ-ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളുടെ ലക്ഷ്യവും 2024 ലെ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് തന്നെയാണ്. ഇതിനെതിരായും ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടണ്ടതുണ്ടണ്ട്.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."