പുതിയ നിയമം അനുസരിക്കാന്‍ സാവകാശം വേണമെന്ന് ട്വിറ്റര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ വിരട്ടലിനും അന്ത്യശാസനങ്ങള്‍ക്കും പിന്നാലെ ട്വിറ്റര്‍ വഴങ്ങി. കേന്ദ്രത്തിന്റെ പുതിയ ഐ.ടി നിയമം അനുസരിക്കാന്‍ തയാറാണെന്നും എന്നാല്‍, അതിന് കുറച്ചുകൂടി സമയം വേണമെന്നും ട്വിറ്റര്‍ അറിയിച്ചു. പുതിയ ഐ.ടി നിയമം പാലിച്ചില്ലെങ്കില്‍ കര്‍ശനനടപടികള്‍ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞയാഴ്ചയും കേന്ദ്രം ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ നിലപാട് മയപ്പെടുത്തി കേന്ദ്ര ഐ.ടി മന്ത്രാലയത്തെ നേരിട്ട് ഇക്കാര്യം അറിയിച്ചത്. കേന്ദ്രം അനുശാസിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അല്‍പ്പം സമയം ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും ട്വിറ്റര്‍ വക്താവ് പറഞ്ഞു.
തര്‍ക്കംനിലനില്‍ക്കുന്ന വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ക്രിയാത്മക ചര്‍ച്ചകള്‍ തുടരുമെന്നും നിലവിലെ പുരോഗതികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."