HOME
DETAILS
MAL
എ.ഐ ക്യാമറ അഴിമതി രണ്ടാം ലാവ്‌ലിന്‍; കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്: വി.ഡി സതീശന്‍
backup
April 27 2023 | 10:04 AM
എ.ഐ ക്യാമറ അഴിമതി രണ്ടാം ലാവ്‌ലിന്‍; കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്: വി.ഡി സതീശന്‍
തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.ഐ ക്യാമറ ഇടപാട് രണ്ടാം എസ്.എന്‍.സി ലാവ്‌ലിന്‍ ആണെന്നും ഇതിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരാറിനെതിരെ ഏഴു ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്.
- കെല്‍ട്രോണ്‍ ടെന്‍ഡര്‍ രേഖകള്‍ പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിക്കും വെണ്ടര്‍ക്കും മാത്രമേ ടെന്‍ഡര്‍ നല്‍കാന്‍ സാധിക്കൂ എന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. റോഡ് സുരക്ഷാ ക്യാമറകളെ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത എസ്ആര്‍ഐടി എന്ന സ്ഥാപനത്തിന് ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാര്‍ നല്‍കിയത് എന്തുകൊണ്ട്?
- കെല്‍ട്രോണ്‍ ടെന്‍ഡര്‍ രേഖകള്‍ പ്രകാരം ഡേറ്റാ സുരക്ഷ, ഫെസിലിറ്റി മാനേജ്‌മെന്റ് അടക്കം സുപ്രധാനമായ പ്രവൃത്തികള്‍ ഉപകരാറായി നല്‍കാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ക്കു വിപരീതമായി എസ്ആര്‍ഐടി ഉപകരാര്‍ നല്‍കിയത് എന്തുകൊണ്ട്?
- ഹൈവേകളും പാലങ്ങളും അടക്കം പണിയുന്ന, ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് എന്ന എസ്ആര്‍ഐടിയുടെ കരാര്‍ ജോലികള്‍ നിര്‍വഹിക്കുന്ന സ്ഥാപനത്തിന് എസ്ആര്‍ഐടിയുടെ കരാര്‍ ലഭിക്കാന്‍ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?
- സ്വന്തമായി കരാര്‍ നിര്‍വഹിക്കാന്‍ സാമ്പത്തികമായി സാധികാത്ത എസ്ആര്‍ഐടി എന്ന സ്ഥാപനം കരാര്‍ ലഭിച്ച ഉടന്‍ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാന്‍ ആദ്യം അല്‍ഹിന്ദ് എന്ന സ്ഥാപനവുമായും ശേഷം ലൈറ്റ്മാസ്റ്റര്‍, പ്രസാഡിയോ എന്നീ സ്ഥാപനങ്ങളുമായും കരാര്‍ വ്യവസ്ഥകള്‍ക്കു വിപരീതമായി ഉപകരാറുകള്‍ ഉണ്ടാക്കാന്‍ അനുമതി നല്‍കിയത് എന്തിനാണ്? ഏപ്രില്‍ 12ലെ മന്ത്രിസഭാ യോഗത്തില്‍ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമര്‍പ്പിച്ച രേഖകളില്‍നിന്നു കരാര്‍ നേടിയ കമ്പനിയുടെ വിവരങ്ങള്‍ മറച്ചു വച്ചതു എന്തുകൊണ്ട്?
- കെല്‍ട്രോണ്‍ നല്‍കിയ കരാറിലെ എല്ലാ ജോലികളും എസ്ആര്‍ഐടി ഉപകരാറായി മറ്റു സ്ഥാപനങ്ങളെ ഏല്‍പിച്ചുകൊണ്ട് എസ്ആര്‍ഐടിക്ക് മൊത്തം തുകയുടെ 6%, അതായതു 9 കോടി സര്‍വീസ് ഫീസിനത്തില്‍ (കമ്മീഷന്‍) നല്‍കാനുള്ള വ്യവസ്ഥ ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?
- സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാല്‍ കരാര്‍ നേടിയെടുക്കുന്ന ഘട്ടത്തില്‍ എസ്ആര്‍ഐടി ടെക്‌നോപാര്‍ക്കിലെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടര്‍ടേക്കിങ് കെല്‍ട്രോണിന് നല്‍കിയിരുന്നോ?
- കെല്‍ട്രോണ്‍ ടെന്‍ഡര്‍ രേഖകള്‍ പ്രകാരം കണ്‍ട്രോള്‍ റൂം അടക്കമുള്ള ജോലികള്‍ക്കാണ് എസ്ആര്‍ഐടിക്ക് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് എന്നിരിക്കെ ക്യാമറകളുടെ പരിപാലനത്തിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?
ai-traffic-camera-corruption-in-second-lavalin-vd satheeshan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."