HOME
DETAILS
MAL
പ്രവാസികൾ ഉൾപ്പടെ ഈ വർഷം 18,898 പേർക്ക് യാത്രാ വിലക്ക്; കുവൈത്തിൽ യാത്രാ വിലക്ക് കുത്തനെ ഉയരുന്നു
backup
April 27 2023 | 16:04 PM
കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് ഈ വർഷം 18,898 പേർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരമാണ് ഇത്രയധികം പേർക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ പ്രവാസികളും സ്വദേശികളും ഉണ്ടെന്നാണ് വിവരം.
ഫർവാനിയ എക്സിക്യൂഷൻ ഡിപ്പാർട്ട്മെന്റാണ് ഏറ്റവും കൂടുതൽ വ്യക്തികൾക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയത്. 4,895 പേരെയാണ് ഫർവാനിയ വിലക്കിയത്. തൊട്ടുപിന്നിൽ 3,658 പേരുമായി അഹമ്മദിയും ഉണ്ട്. ജഹ്റ - 3,086, ഹവല്ലി - 3,004, മുബാറക് അൽ-കബീർ - 1,471 ഉം എന്നിങ്ങനെയാണ് വിലക്കേർപ്പെടുത്തിയവരുടെ വിവരങ്ങൾ.
ദമ്പതിമാർ തമ്മിലുള്ള ജീവനാംശ കേസുകളിലും ഗതാഗത നിയമലംഘനങ്ങളെ തുടർന്നുള്ള കേസുകളിലുമാണ് ഭൂരിഭാഗം പേരും യാത്രാ വിലക്ക് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."