വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രിംകോടതി
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ നടപടി എടുക്കണമെന്നും വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നതാണെന്നും സുപ്രിംകോടതി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണം. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. വിദ്വേഷ പ്രസംഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതികള്‍ ആവശ്യമില്ല. നടപടി എടുക്കാത്തത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.
Supreme Court to file voluntary case against hate speech
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."