രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. മുംബൈയില്‍ നടന്ന എന്‍സിപി യോഗത്തില്‍ പവാര്‍ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിക്കെതിരേ അണിനിരക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ശരദ് പവാറിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും താല്‍പ്പര്യമുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പവാറിനെ നേരിട്ട് കണ്ട് ഇക്കാര്യം സൂചിപ്പിച്ചെന്നാണ് വിവരം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ഖാര്‍ഗെ ചര്‍ച്ച നടത്തിയിരുന്നു. ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങും പവാറിനെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ച സാഹചര്യത്തില്‍ ബുധനാഴ്ച മമത വിളിച്ച യോഗത്തില്‍ പവാറിനെ പരിഗണിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നായിരുന്നു പ്രതീക്ഷ. ജൂണ്‍ 15 ന് ഡല്‍ഹിയിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുവായ അജണ്ട ചര്‍ച്ച ചെയ്യാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗം വിളിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."