'എന്റെ ശവം പോലും പോവില്ല ബി.ജെ.പിയിലേക്ക്' : ജിതിന്‍ പ്രസാദയുടെ പാര്‍ട്ടി മാറ്റത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയുമായിരുന്ന ജിതിന്‍ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍. തന്റെ ശവം പോലും ബി.ജെ.പിയിലേക്ക് പോവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ജിതിന്‍ പ്രസാദയുടെ രാജിക്കും ബി.ജെ.പി പ്രവേശത്തിനും പിന്നാലെ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രസാദ റാം പൊളിറ്റിക്‌സ് എന്നും അദ്ദേഹം പരിഹസിച്ചു.
'പാര്‍ട്ടി നേതൃത്വം എന്ത് ചെയ്തു ചെയ്തില്ല എന്നതിനെ കുറിച്ച് ഞാന്‍ പ്രതികരിക്കുന്നില്ല. ആദര്‍ശിത്തിനനുസരിച്ചല്ല തീരുമാനങ്ങള്‍ എന്ന ഒരു സ്റ്റേജിലാണ് ഇന്ത്യന്‍ പൊളിറ്റിക്‌സില്‍ നാം എത്തി നില്‍ക്കുന്നത്. ഞാന്‍ പ്രസാദ റാം പൊളിറ്റികിസ് എന്ന് വിളിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് പശ്ചിമ ബംഗാളില്‍ നാം കണ്ടതാണ്. ബി.ജെ.പിയാണ് ഇനി നിലനില്‍ക്കുകയെന്നാണ് ജനങ്ങള്‍ കരുതുന്നത്. ആദര്‍ശത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്ല, വ്യക്തിപരമായ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇതു തന്നെയാണ് മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും സംഭവിച്ചത്- അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രസ് പ്രസാദ പൊളിറ്റിക്‌സ് എന്നാണ് അദ്ദേഹം അതിനെ തുരുക്കിപ്പറഞ്ഞത്.
വ്യക്തിപരമായ നേട്ടങ്ങളെ കുറിച്ച് ചിന്തിക്കുന്നവര്‍ പാര്‍ട്ടി വിടുന്നതാണ് നല്ലത്. ജിതിന് പോവാന്‍ നല്ലകാരണങ്ങളുണ്ടായിട്ടുണ്ടാവാം. ഞാന്‍ പാര്‍ട്ടി വിട്ടതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തില്ല. ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് ഞാന്‍ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി എതിര്‍ത്തു കൊണ്ടിരുന്ന ആശയത്തെ അംഗീകരിക്കുന്നുവെന്ന് അന്ത് അടിസ്ഥാനത്തിലാണ് ജിതിന്‍ പറയുന്നത്. എന്തടിസ്ഥാനത്തിലാണ് അവര്‍ ജിതിനെ സ്വീകരിക്കുന്നത്. ഇത്തരം രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്- കപില്‍ തുറന്നടിച്ചു.
കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."