അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വളരുന്നതും ഇല്ലാതാകുന്നതുമായ ജോലികള്‍ ഇവയൊക്കെ
അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വളരുന്നതും ഇല്ലാതാകുന്നതുമായ ജോലികള്‍ ഇവയൊക്കെ
അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വളരുന്നതും ഇല്ലാതാകുന്നതുമായ ജോലികള്‍ ഇവയൊക്കെ
അടിക്കടി വലിയ രീതിയിലുളള മാറ്റങ്ങളാണ് തൊഴില്‍ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തൊഴിലിന്റെ രീതികളും വര്‍ക്ക് കള്‍ച്ചറും വലിയ രീതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ആധുനിക ലോകത്ത് ശരവേഗത്തിലാണ് പുതിയ ജോലികളും തൊഴില്‍ സാധ്യതകളും ഉണ്ടായിവരുന്നത്, അതിനൊപ്പം പല പഴയ ജോലികള്‍ക്കും മുമ്പുണ്ടായിരുന്ന പ്രാധാന്യം നഷ്ടമാകുകയും പല തൊഴിലുകളും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്തു.ഇനി ഒരു അഞ്ച് കൊല്ലം കൂടി കഴിയുമ്പോഴേക്കും പുതിയ ധാരാളം തൊഴില്‍ മേഖലകള്‍ കൂടി നിലവില്‍ വരികയും തൊഴില്‍ കള്‍ച്ചറില്‍ ഇനിയും കാര്യമായ മാറ്റം സംഭവിക്കുകയും ചെയ്യും.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് നടന്ന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വേള്‍ഡ് എക്കണോമിക് ഫോറം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 2027ഓടെ ലോകത്ത് 69 മില്യണ്‍ തൊഴിലുകള്‍ പുതുതായി രൂപപ്പെടുമ്പോള്‍ 83 മില്യണ്‍ ജോലികളാണ് നഷ്ടമാകുന്നത്.ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ഉളള ജോലിയുടെ 2 ശതമാനം തൊഴില്‍ വരെ 2027ഓടെ നഷ്ടമായേക്കുമെന്നാണ് സൂചിപ്പിക്കുന്നത്.800 കമ്പനികളില്‍ നിന്നായി 11 മില്യണ്‍ തൊഴിലാളികളെയും 673 മില്യണ്‍ ഡാറ്റയും വിശകലനം ചെയ്ത ശേഷമാണ് വേള്‍ഡ് എക്കണോമിക് ഫോറം ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് എന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
2027 എത്തുമ്പോഴേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്ലറിക്കല്‍ ജോലികള്‍ ഉള്‍പ്പെടെ നിരവധി തൊഴിലുകള്‍ ഇല്ലാതാക്കും എന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് എന്നാല്‍ ടെക്ക്, സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ എ.ഐ നിരവധി തൊഴിലുകള്‍ക്ക് അവസരമൊരുക്കുമെന്നും പരാമര്‍ശിക്കുന്നുണ്ട്. കാഷ്യര്‍, ടിക്കറ്റ് ക്ലര്‍ക്ക്, ഡേറ്റാ എന്‍ട്രി മുതലായ ജോലികളുടെ സാധ്യത ആഗോളവ്യാപകമായി കുറയുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
The Future of Jobs Report 2023 is now live. Find out how macrotrends and technology adoption are likely to change labour markets and shape the demand for jobs and skills in the next few years. #GrowthSummit23https://t.co/hParfDQ8SO pic.twitter.com/HSzrsmQo3e
— World Economic Forum (@wef) May 1, 2023
അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ സാധ്യത കൂടുന്ന പ്രധാന ജോലികള്‍
എ.ഐ ആന്‍ഡ് മെഷീന്‍ ലേണിങ്, സുസ്ഥിര വികസന മേഖലയിലെ ജോലികള്‍, ബിസിനസ് ഇന്റലിജന്‍സ് അനലിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്, ഡേറ്റാ അനലിസ്റ്റ് ആന്‍ഡ് ഡേറ്റാ സയന്റിസ്റ്റ്, റോബോട്ടിക്‌സ് എഞ്ചിനീയറിങ്, ഇലക്ട്രോ ടേക്‌നോളജി എഞ്ചിനിയേഴ്‌സ്, അഗ്രിക്കള്‍ച്ചറല്‍ എക്യുപ്പ്‌മെന്റ് ഓപ്പറേറ്റേഴ്‌സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്‌പെഷ്യലിസ്റ്റ്‌സ്.
അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ സാധ്യത കുറയുന്ന പ്രധാന ജോലികള്‍
ക്ലറിക്കല്‍ ജോലികള്‍,പോസ്റ്റല്‍ സെര്‍വീസ് ക്ലറിക്കല്‍ വര്‍ക്ക്‌സ്, കാഷ്യര്‍, ഡേറ്റാ എന്‍ട്രി ജോലികള്‍, സെക്രട്ടറി ജോലികള്‍, റെക്കോഡ് കീപ്പിങ്, ബുക്ക് കീപ്പിങ്, സെയില്‍സ്മാന്‍, വഴിയോര കച്ചവടം.
ഇവ കൂടാതെ ഗ്രീന്‍ ജോബ്‌സ് എന്നറിയപ്പെടുന്ന സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷന്‍, കാറ്റാടി യന്ത്രം, നാഷണല്‍ റിസര്‍വുകള്‍ മുതലായ മേഖലയിലും ജോലി സാധ്യതകള്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: fastest growing and declining jobs in 2027
അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വളരുന്നതും ഇല്ലാതാകുന്നതുമായ ജോലികള്‍ ഇവയൊക്കെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."