'സ്വപ്ന ക്ലിഫ് ഹൗസില്‍ വന്നത് ഔദ്യോഗിക കാര്യത്തിന്' ; വീഡിയോ ഉള്‍പ്പെടെ മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: സ്വപ്നയുടെ ആരോപണത്തില്‍ വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ മറുപടി. സ്വപ്ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്.
ജയിലില്‍ കിടക്കുന്ന സമയത്ത് 'ഈ വിവാദ വനിതയെ അറിയില്ലാന്ന് മുഖ്യമന്ത്രി പറഞ്ഞു' എന്നാണ് സ്വപ്നയുടെ ആരോപണം.
മുഖ്യമന്ത്രിയില്‍ തെറ്റായ പ്രസ്താവന അടിച്ചേല്പിക്കുന്നുവെന്ന് വ്യക്തമാക്കി പ്രസ് സെക്രട്ടറി പി എം മനോജാണ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.
യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ സ്വപ്ന സുരേഷ് തന്റെ അടുത്ത് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിനോട് പ്രതികരിച്ചിരുന്നു. 13-10-2020 ല്‍ ഏഷ്യാനെറ്റ് ന്യൂസിലെ അജയഘോഷിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."