HOME
DETAILS

മരംകൊള്ള: വിജിലന്‍സ് അന്വേഷിക്കണം

  
backup
June 10 2021 | 20:06 PM

editorial-11-06-2021

 


മരം മാഫിയ എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍, പൂര്‍ണരൂപം എപ്പോള്‍ പുറത്തുവരുമെന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. കോടികള്‍ വിലവരുന്ന ഈട്ടിത്തടികള്‍ മരം മാഫിയ മുറിച്ചുകടത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും സര്‍ക്കാര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണത്രെ കണ്ടെത്തിയത്. സംശയാസ്പദമാണ് സര്‍ക്കാര്‍ നിലപാട്.


കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ച ഭൂമിയില്‍ നിന്നു ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ പട്ടയം ഉടമകള്‍ക്ക് അവകാശമുണ്ടെന്നും അതിനു പ്രത്യേകിച്ച് ആരുടെയും അനുമതിവേണ്ടെന്നും അപ്രകാരമുള്ള മരങ്ങള്‍ മുറിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തുന്നത് ഗുരുതര കൃത്യവിലോപമായി കണക്കാക്കുമെന്നുമുള്ള വിചിത്ര ഉത്തരവ് 2020 ഒക്ടോബര്‍ 24നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് പുറപ്പെടുവിച്ചത്. ഇത് എന്തടിസ്ഥാനത്തിലാണ്. ഉത്തരവിലെ അവസാന വരി എന്തിന്, ആര്‍ക്കുവേണ്ടിയായിരുന്നു എന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുണ്ട്. ഈ വരി കാണിച്ചാണ് മരം മാഫിയ പട്ടയ ഉടമകളായ ആദിവാസികളേയും കര്‍ഷകരേയും പ്രലോഭിപ്പിച്ചതും തടയാന്‍ വന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതും. മാഫിയകള്‍ക്ക് പരസ്യമായ മരംകൊള്ളയ്ക്കുള്ള ലൈസന്‍സായിരുന്നു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ ഉത്തരവ്. വയനാട് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിനെതിരേ രംഗത്തുവന്നതാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു പോറല്‍ പോലും ഏല്‍ക്കാതെ അതേ അധികാര കസേരയില്‍ ഇപ്പോഴും തുടരുകയാണ്. മരം കടത്ത് വെളിച്ചത്തുകൊണ്ടുവന്ന റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ മാഫിയയുടെ കള്ളക്കേസ് ഭീഷണിയിലുമാണ്. മരം മുറി സംഭവത്തില്‍ റവന്യൂ-വനം വകുപ്പുകള്‍ക്ക് പങ്കുണ്ടെന്ന പ്രാഥമിക റിപ്പോര്‍ട്ട് വനം മന്ത്രി എ.കെ ശശീന്ദ്രന് കിട്ടിയിട്ടും രണ്ട് വകുപ്പിലേയും ഉന്നതര്‍ക്ക് ഇതുവരെയും ശിക്ഷാ നടപടികളോ സ്ഥാനചലനമോ ഉണ്ടായിട്ടില്ല.


പാവപ്പെട്ട കര്‍ഷകര്‍ അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനോ വിവാഹാവശ്യത്തിനോ തൊടിയിലെ ഒരു മരം മുറിച്ചാല്‍ ചന്ദ്രഹാസം ഇളക്കിവരുന്ന വനം വകുപ്പിലെ അഴിമതിക്കോമരങ്ങളുടെ അറിവോടെയാണ് വയനാട്ടിലെ മുട്ടില്‍ മരംകൊള്ള നടന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ദുര്‍ബലപ്പെടുത്തിയെങ്കിലും അതിനകം വനം മാഫിയ മരങ്ങളൊക്കെയും മുറിച്ചുകടത്തിയിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ നിയമവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന മരംമുറി ഉത്തരവിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച റവന്യൂ-വനം വകുപ്പുകളിലെ ബുദ്ധി കേന്ദ്രങ്ങളെ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വെളിച്ചത്തുകൊണ്ടുവരികയാണ് വേണ്ടത്. വര്‍ഷം തോറും പരിസ്ഥിതി ദിനവും വനവല്‍ക്കരണവും ആഘോഷപൂര്‍വം കൊണ്ടാടുക, ആഘോഷത്തിന്റെ ഭാഗമായി പ്രകൃതി സ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും മരം വച്ചുപിടിപ്പിക്കുക, മറുഭാഗത്ത് മരങ്ങളായ മരങ്ങളൊക്കെയും വനംവകുപ്പിന്റെ ഒത്താശയോടെ മാഫിയകള്‍ വെട്ടി വെളുപ്പിക്കുക.


മരം മാഫിയകള്‍ പട്ടയഭൂമി ലഭിച്ച നിഷ്‌കളങ്കരായ ആദിവാസികളേയും കര്‍ഷകരേയും സമീപിച്ച് മരം മുറിക്കുവാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്നും ആരും തടയാന്‍ വരില്ലെന്നും നല്ല വില തരാമെന്നും തെറ്റിദ്ധരിപ്പിച്ച് തുഛമായ വില നല്‍കിയാണ് വയനാട്ടിലെ മുട്ടില്‍ നിന്നു കോടികള്‍ വിലവരുന്ന ഈട്ടിമരങ്ങള്‍ കട്ടുകടത്തിയത്. വയനാട്ടില്‍ നിന്നു കട്ടുകടത്തിയ 15 കോടി വിലവരുന്ന 101 മരങ്ങള്‍ വനം വകുപ്പിലേയും റവന്യൂ വകുപ്പിലേയും സത്യസന്ധരായ ചില ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ലായിരുന്നുവെങ്കില്‍ മഞ്ഞുമലയുടെ അറ്റം ഇപ്പോഴും അഴിമതിക്കടലില്‍ മുങ്ങിത്തന്നെ കിടക്കുമായിരുന്നു.


വ്യാപക മരം മുറിക്ക് അനുമതി നല്‍കിയ റവന്യൂ വകുപ്പിലെ ഉന്നതോദ്യോഗസ്ഥനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണ്ടേ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മൗനം പാലിച്ചത് ഏറെ ദുരൂഹതക്ക് ഇടവരുത്തുന്നുണ്ട്. അന്നത്തെ വനം മന്ത്രി അറിയാതെ മരംകൊള്ളക്ക് തണലേകുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കഴിയുമോ? മരം മുറിക്ക് അനുമതി നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലായിരുന്നുവെന്ന കോടതിയുടെ ചോദ്യത്തിന് അത് അന്നത്തെ നയമനുസരിച്ചുള്ള ഉത്തരവായിരുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണം വിശ്വാസയോഗ്യമല്ല. 2020 ഒക്ടോബറിലും പിണറായി സര്‍ക്കാര്‍ തന്നെയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 2021 ഫെബ്രുവരിയില്‍ നേരത്തെയുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കിയതാകട്ടെ സ്വമനസാലെയായിരുന്നില്ല, ചില പരിസ്ഥിതി സംഘടനകള്‍ വിവാദ ഉത്തരവിനെതിരേ കോടതിയെ സമീപിച്ചപ്പോഴായിരുന്നു.


ഇതിനിടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളാണ് മാഫിയകള്‍ മുറിച്ചുകടത്തിയത്. പട്ടയഭൂമിയില്‍ നിന്നു ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്നും തടയാന്‍ വരുന്ന വനം ഉദ്യോഗസ്ഥര്‍ക്കെതിരേ കൃത്യവിലോപ നടപടിയെടുക്കുമെന്ന ഉത്തരവിറക്കാനും എന്ത് സാഹചര്യമാണ് അന്നുണ്ടായിരുന്നതെന്ന് കോടതിയേയും ജനങ്ങളേയും ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇത്തരമൊരു ഉത്തരവിന്റെ മറവിലാണ് അഞ്ചു ജില്ലകളില്‍ വ്യാപകമായി മരംവെട്ട് നടന്നതെന്ന് സര്‍ക്കാരിനു അറിയില്ലെന്നുണ്ടോ. മരം മുറിക്ക് കേസെടുത്തതാകട്ടെ പാവപ്പെട്ട കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കുമെതിരേയും. അവരാണല്ലൊ പട്ടയം ഉടമകള്‍. പൊലിസിന്റെ കണ്ണില്‍ അവരാണ് മരം മോഷ്ടിച്ചത്. 68 ആളുകള്‍ക്കെതിരേയാണ് മരം മോഷ്ടിച്ചതിനു പൊലിസ് കേസെടുത്തിരിക്കുന്നത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക എന്ന പൊലിസ് പഴഞ്ചന്‍ ശൈലി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നു. ഇവര്‍ക്കെതിരേ എടുത്ത കേസുകള്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ റദ്ദാക്കുകയാണ് വേണ്ടത്.


വയനാട്ടില്‍ നിന്നു കട്ടുകടത്തിയതിന്റെ എത്രയോ ഇരട്ടി കോടികളുടെ ഈട്ടിത്തടി തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ നിന്നു കട്ടു കടത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസമായി മരം കട്ടുകടത്തിയതു സംബന്ധിച്ച അന്വേഷണം നടക്കുന്നു. എന്നിട്ടെന്തെങ്കിലും തുമ്പ്, മാഫിയ -വനം-റവന്യൂ സംഘത്തിനെതിരേ അന്വേഷണ സംഘത്തിനു കിട്ടിയോ. മരം മാഫിയക്ക് സര്‍ക്കാരിലുള്ള സ്വാധീനമായി മാത്രമേ ഈ കാലതാമസത്തെ കാണാനാകൂ. സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ 2020 ഒക്ടോബറില്‍ നടന്ന മരംകൊള്ളയെക്കുറിച്ച് എന്തുകൊണ്ട് ഇപ്പോഴും ഒരു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നില്ല. കൊടകര കള്ളപ്പണക്കേസിലും ജാനുവിനും സുന്ദരയ്ക്കും കോഴ കൊടുത്തതിലും മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന് പിടിച്ചു നില്‍ക്കാന്‍ കച്ചിത്തുരുമ്പ് എറിഞ്ഞുകൊടുക്കുകയാണ് സര്‍ക്കാര്‍ ഈ നിലപാടിലൂടെ.


കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും പട്ടയം നല്‍കുമ്പോള്‍ അതില്‍ സര്‍ക്കാരിലേക്ക് നീക്കിവയ്ക്കുന്ന മരങ്ങള്‍ക്ക് പ്രത്യേകം പട്ടികയുണ്ടാകും. ഈ വ്യവസ്ഥ അട്ടിമറിച്ചുകൊണ്ട് പട്ടയഭൂമിയില്‍ ചന്ദനമൊഴികെ ഈട്ടിത്തടിയടക്കമുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിക്കാമെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ പിന്നാമ്പുറത്ത് പ്രവര്‍ത്തിച്ച ഗൂഢ ശക്തികളെ വെളിച്ചത്തു കൊണ്ടുവരാതെ അഴിമതിയുടെ വന്‍ മഞ്ഞുമല പുറത്തുവരികയില്ല. മരം മാഫിയകളുടെ മരം കട്ടുകടത്തല്‍ വാര്‍ത്തയായ സ്ഥിതിക്ക് പട്ടയ ഭൂമിയിലെ എല്ലാ മരങ്ങളും മുറിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് റവന്യൂ വകുപ്പില്‍ നിന്ന് ഉണ്ടായിക്കൂടായ്കയില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നയം പട്ടയം ലഭിച്ച പാവപ്പെട്ട ആദിവാസികളോടും കര്‍ഷകരോടും പ്രയോഗിക്കരുത്. സുരക്ഷിത പട്ടികയില്‍ പെടാത്ത മരങ്ങള്‍ മുറിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കരുത്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും തുരങ്കം വയ്ക്കുന്ന മരം മാഫിയ ഉദ്യോഗസ്ഥ അവിശുദ്ധ ബന്ധം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയാണു വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  13 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  13 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  14 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  14 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  14 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  14 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  15 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago