റോഡിലെ കുഴിയെക്കുറിച്ച് പരാതിപറഞ്ഞ് താമസക്കാരൻ; 11 ദിവസത്തിനകം പരാതി പരിഹരിച്ച് ആർടിഎ; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) കാര്യക്ഷമതയെ പ്രശംസിച്ച് കൊണ്ട് ഒരു താമസക്കാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് ശ്രദ്ധേയമായി. താൻ ഉന്നയിച്ച പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെട്ടു എന്നാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ അറിയിച്ചത്.
ഒക്ടോബർ 9-ന് ഫോട്ടോഗ്രാഫറായ റൈഹാൻ ഹമീദ് ഇൻസ്റ്റാഗ്രാം വഴി ആർടിഎക്ക് ഒരു സന്ദേശം അയച്ചു. അൽ നഹ്ദയിലെ റോഡിലെ ഒരു വലിയ കുഴിയെക്കുറിച്ചായിരുന്നു പരാതി. "ദുബൈയിലെ അൽ നഹ്ദ 1-ലെ റോഡിലുള്ള വലുതും ആഴത്തിലുള്ളതുമായ ഒരു കുഴിയെപ്പറ്റി ശ്രദ്ധയിൽപ്പെടുത്താനാണ്. ഇത് വളരെ മോശമാണ്, വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്." കുഴിയുടെ ചിത്രങ്ങൾ സഹിതം അദ്ദേഹം ഇങ്ങനെ കുറിച്ചു.
അദ്ദേഹത്തിന്റെ പരാതിയോട് ഉടൻതന്നെ പ്രതികരിച്ച ആർടിഎ, പരാതിക്കാരന്റെ പേരും വിലാസവും കൃത്യമായ സ്ഥലവും ചോദിച്ചു മനസിലാക്കി. പിറ്റേ ദിവസം തന്നെ പരാതി രജിസ്റ്റർ ചെയ്ത്, ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അദ്ദേഹത്തെ അറിയിച്ചു.
പിന്നീട് ഒക്ടോബർ 20-ന്, അദ്ദേഹം മറ്റൊരു ചിത്രം കൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. റോഡിലെ കുഴി അടച്ചതിനു ശേഷമുള്ള ചിത്രമായിരുന്നു അത്.
"ഇതാണ് ദുബൈ. ഒരു പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, 11 ദിവസത്തിനുള്ളിൽ ആർടിഎ അത് പരിഹരിച്ചു. ഇത് വെറും കാര്യക്ഷമത മാത്രമല്ല, ഉത്തരവാദിത്തബോധത്തോടെയുള്ള പ്രവർത്തനം കൂടിയാണ്. ഈ നഗരത്തെ എന്റെ വീടെന്ന് വിളിക്കാൻ ഞാൻ അഭിമാനിക്കുന്നു" സംഭവം വിവരിച്ചുകൊണ്ട് ഹമീദ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
A resident took to social media to commend the Roads and Transport Authority (RTA) in Dubai for their efficiency in resolving an issue he had reported. The problem was addressed promptly, showcasing the RTA's commitment to providing excellent service and ensuring residents' satisfaction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."